കോ​ട​തി വ​ള​പ്പി​ൽ നി​ന്നു ക​ന്പി മോ​ഷ്ടി​ച്ച അ​ഞ്ചു​സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ
Friday, September 18, 2020 11:30 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ കോ​ട​തി വ​ള​പ്പി​ൽ നി​ന്ന് കോ​ൺ​ക്രീ​റ്റി​ന് സൂ​ക്ഷി​ച്ച 700 കി​ലോ ക​മ്പി മോ​ഷ്ടി​ച്ച അ​ഞ്ചു സ്ത്രീ​ക​ളെ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. താ​മ​ര​ശേ​രി അ​മ്പാ​യ​ത്തോ​ട് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ ശെ​ൽ​വി, മ​ങ്ക​മ്മ, ചി​ത്ര, ശാ​ന്തി, രാ​സാ​ത്തി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ജി​ല്ല കോ​ട​തി ക്വാ​ർ​ട്ടേ​ഴ്സ് പ​രി​സ​ര​ത്തു​നി​ന്ന് 25,000 രൂ​പ​യി​ലേ​റെ വി​ല​വ​രു​ന്ന കോ​ൺ​ക്രീ​റ്റ് ക​മ്പി​ക​ൾ ഇ​വ​ർ ഓ​ട്ടോ​യി​ൽ കൊ​ണ്ടു​പോ​യ​ത്.
ക​മ്പി​ക​ൾ താ​മ​ര​ശേ​രി​യി​ലു​ള്ള ആ​ക്രി​ക​ട​യി​ൽ വി​റ്റ​താ​യി ഇ​വ​ർ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ൽ തൊ​ണ്ടി​മു​ത​ൽ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ തൊ​ണ്ട​യാ​ട് ഭാ​ഗ​ത്തു നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ മോ​ഷ​ണം ന​ട​ത്തു​ന്ന​ത് കോ​ട​തി​യു​ടെ സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ വ്യ​ക്ത​മാ​യി​രു​ന്നു.
ഈ ​നി​ല​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മി​ക്ക​പ്പോ​ഴും ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞ് ന​ട​ക്കു​ന്ന സം​ഘം പി​ടി​യി​ലാ​യ​ത്. എ​സ്ഐ കെ.​ടി. ബി​ജി​ത്ത്, എ​സ്ഐ വി.​വി. അ​ബ്ദു​ൽ സ​ലീം, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ജേ​ഷ് കു​മാ​ർ, സു​നി​ത, ജി​ജി സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​നൂ​ജ് എ​ന്നി​വ​രാ​ണ് ഇ​വ​രെ അ​റ​സ്റ്റു​ചെ​യ്ത​ത്.