പ്രാ​ർ​ഥനയ്ക്ക് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന്
Monday, September 21, 2020 11:26 PM IST
തി​രു​വ​മ്പാ​ടി: ശ്രീ​നാ​രാ​യ​ണ ഗു​രു മ​ഹാ​സ​മാ​ധി​യോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്തപു​ര​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നാ​ച്ഛാ​ദ​നം ചെ​യ്ത ഗു​രു​ദേ​വ​പ്ര​തി​ഷ്ഠ​ക്കു മു​ന്നി​ൽ ഭ​ക്ത​ർ​ക്ക് പ്രാ​ർ​ഥിക്കു​വാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി എ​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഷൈ​ജ കൊ​ടു​വ​ള്ളി ആ​വി​ശ്യ​പ്പെ​ട്ടു.
ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ മ​ഹാ​സ​മാ​ധി ദേ​ശീ​യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. പ്ര​ദീ​പ് ഒ​ള​വ​ണ്ണ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​. ഹ​നു​മാ​ൻ സേ​ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഭ​ക്ത​വ​ത്സ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലി​സി കാ​ര്യ​പ്ര, ശ്രീ​ജി​ത്ത് ചെ​റു​പ്പ, രാ​മ​ദാ​സ് വേ​ങ്ങേ​രി, പി. ​സി​ന്ധു, സ​നൂ​പ്, സ്നേ​ഹ രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.