തെ​രു​വു വി​ള​ക്കു​ക​ള്‍ ക​ണ്ണ​ട​ച്ചു; ക​ടി​യ​ങ്ങാ​ട് ടൗ​ണ്‍ ഇ​രു​ട്ടി​ല്‍
Monday, September 21, 2020 11:27 PM IST
പേ​രാ​മ്പ്ര: തെ​രു​വ് വി​ള​ക്കു​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യും ക​ണ്ണ​ട​ച്ച​തോ​ടെ സ​ന്ധ്യ ക​ഴി​ഞ്ഞാ​ല്‍ ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്ഥാ​ന​മാ​യ ക​ടി​യ​ങ്ങാ​ട് ടൗ​ണും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും പൂ​ര്‍​ണ്ണ​മാ​യും ഇ​രു​ട്ടി​ലാ​യി.
വൈ​കു​ന്നേ​രം ആ​റു​മ​ണി​ക്കു​ശേ​ഷം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കാ​ന്‍ വേ​ണ്ടി ഇ​വി​ടെ​യെ​ത്തു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ര്‍ പ്ര​യാ​സം നേ​രി​ടു​ക​യാ​ണ്. വ​ഴി വി​ള​ക്കു​ക​ള്‍ ക​ത്തു​ന്നി​ല്ലെ​ങ്കി​ലും മാ​സം തോ​റും ന​ല്ലൊ​രു തു​ക വൈ​ദ്യു​ത ചാ​ര്‍​ജി​ന​ത്തി​ല്‍ ന​ല്‍​കു​ക​യും വേ​ണം. ടൗ​ണി​ലും പ​രി​സ​ര​ത്തു​മാ​യി നേ​ര​ത്തെ സ്ഥാ​പി​ച്ച സോ​ളാ​ര്‍ ലാ​മ്പു​ക​ളും ര​ണ്ടാ​ഴ്ച പോ​ലും പ്ര​വ​ര്‍​ത്തി​ച്ചി​ല്ല. ഇ​വ ന​ന്നാ​ക്കാ​നോ മാ​റ്റി സ്ഥാ​പി​ക്കാ​നോ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ ത​യാ​റാ​യി​ട്ടി​ല്ല. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ല്‍ നി​ന്നും ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റ് ആ​റു മാ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നും പ​ര​ക്കെ ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.