മ​ഴ​യും കാ​റ്റും; പ​ലേ​ട​ത്തും ക​ന​ത്ത നാ​ശ​ന​ഷ്ടം
Monday, September 21, 2020 11:27 PM IST
കു​റ്റ്യാ​ടി:ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും പ​ലേ​ട​ത്തും നാ​ശ ന​ഷ്ടം. ഇ​രി​ങ്ങ​ണ്ണൂ​രി​ല്‍ പാ​വൂ​ര് ക​ല്യാ​ണി​യു​ടെ വീ​ടി​നു മു​ക​ളി​ല്‍ തെ​ങ്ങ് വീ​ണ് ഒ​രു ഭാ​ഗം ത​ക​ര്‍​ന്നു. അ​ടു​ക്ക​ള​യു​ടെ മു​ക​ള്‍ ഭാ​ഗ​മാ​ണ് ത​ക​ര്‍​ന്ന​ത്. മ​രു​തോ​ങ്ക​ര മു​റ്റ​ത്ത് പ്ലാ​വി​ല്‍ പെ​രു​മ്പ​ള്ളി​ലി​ല്‍ ദേ​വ​സ്യ എ​ന്ന പാ​പ്പ​ച്ച​ന്‍റെ വീ​ടി​നു മു​ക​ളി​ല്‍ മ​രം വീ​ണ് ത​ക​ര്‍​ന്നു. കാ​ര്യ​മാ​യ ന​ഷ്ട​മു​ണ്ട്. വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ത​ക​ര്‍​ന്നു.
ചേ​രാ​പു​രം കാ​ക്കു​നി​യി​ലെ പ​ടി​ഞ്ഞാ​റ​ക്ക​ണ്ടി രാ​ജ​ന്‍റെ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ത​ക​ര്‍​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് കു​ട്ടി​ക​ള്‍ പ​രി​ക്കേ​ല്‍​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. നാ​ലു ല​ക്ഷ​ത്തി​ല്‍ പ​രം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി.​മ​രം വീ​ണ് പ​ലേ​ട​ത്തും ഗ​താ​ഗ​തം മു​ട​ങ്ങി. ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും മ​രം മു​റി​ച്ചു മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. വൈ​ദ്യു​തി വി​ത​ര​ണ​വും മ​ണി​ക്കൂ​റു​ക​ളോ​ളം നി​ല​ച്ചു.