കോ​ടി​യേ​രി തീ​ക്കൊള്ളി​ കൊ​ണ്ട് ത​ല ചൊ​റി​യു​ന്നു:​ എം.​കെ.​ മു​നീ​ര്‍
Wednesday, September 23, 2020 12:19 AM IST
കോ​ഴി​ക്കോ​ട്: വി​ശു​ദ്ധ ഖു​ര്‍​ആ​നെ മു​ന്നി​ല്‍ നി​ര്‍​ത്തി ആ​രോ​പ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള സി​പി​എം സം​സ്ഥാ​ന ​സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ ശ്ര​മം തീ​ക്കൊ​ള്ളി​ കൊ​ണ്ട് ത​ല​ചൊറി​യ​ലാ​ണെ​ന്ന് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ.എം.​കെ മു​നീ​ര്‍.​
സ്വ​ര്‍​ണ​ക​ള്ള​ക്ക​ട​ത്ത് കേ​സ് സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റി​നു​മു​ന്നി​ല്‍ യു​ഡി​എ​ഫ് ന​ട​ത്തി​യ ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ആ​രോ​പ​ണ​ങ്ങ​ളി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണം സൃ​ഷ്ടി​ക്കാ​നാ​ണ് സി​പി​എം ശ്ര​മ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ത​ത്തെ രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കി ഇ​ട​തു​പ​ക്ഷം ക​ള്ള​ക്ക​ളി ന​ട​ത്തു​ക​യാ​ണ്. ഇ​തു ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യും. ശ​ബ​രി​മ​ല​യേ​യും രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കി​യ​വ​രാ​ണ് സി​പി​എം.
ത​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മു​ള്ള​പ്പോ​ള്‍ മ​ത​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും അ​ല്ലാ​ത്ത സ​മ​യം അ​തി​നെ ത​ള്ളി​പ്പ​റ​യു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് സി​പി​എ​മ്മി​ന്‍റേ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​കെ.​ബാ​ല​നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ന്‍.​സി അ​ബൂ​ബ​ക്ക​ര്‍, എ​ന്‍.​സു​ബ്ര​ഹ്മ​ണ്യ​ന്‍, പാ​റ​ക്ക​ല്‍ അ​ബ്ദു​ള്ള എം.​എ​ല്‍.​എ, ഉ​മ്മ​ര്‍ പാ​ണ്ടി​ക​ശാ​ല, കെ.​നാ​രാ​യ​ണ​ന്‍​കു​ട്ടി, കെ.​സി അ​ബു, അ​ഡ്വ. പി.​എം നി​യാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.