അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ര്‍​ഷ​ക പ​ട​പ്പു​റ​പ്പാ​ട്: 101 അം​ഗ സ്വാ​ഗ​തസം​ഘം രൂ​പീ​ക​രി​ച്ചു
Wednesday, September 23, 2020 11:11 PM IST
താ​മ​ര​ശേ​രി: പ​രി​സ്ഥി​തിലോ​ല മേ​ഖ​ല ക​ര​ടു വി​ജ്ഞാ​പ​നം റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 28, 29 തി​യ​തി​ക​ളി​ല്‍ ക​ര്‍​ഷ​ക ര​ക്ഷാ സ​മി​തി ര​ക്ഷാ​ധി​കാ​രി താ​മ​ര​ശേ​രി രൂ​പ​താ അ​ധ്യ​ക്ഷ​ന്‍ മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍ ന​യി​ക്കു​ന്ന "അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ര്‍​ഷ​ക പ​ട​പ്പു​റ​പ്പാ​ട്'സ​മ​ര പ്ര​ച​ര​ണ ജാ​ഥ​യു​ടെ അ​ടി​വാ​ര​ത്ത് ന​ട​ക്കു​ന്ന മ​ഹാ സം​ഗ​മ​ത്തി​ന് അ​ടി​വാ​ര​ത്ത് 101 അം​ഗ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. മ​ഹാ​സം​ഗ​മം വി​ജ​യ​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ യോ​ഗം ച​ര്‍​ച്ച ചെ​യ്തു.
ഭാ​ര​വാ​ഹി​ക​ളാ​യി ഫാ. ​ജേ​ക്ക​ബ് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, വി.​കെ. ഹു​സൈ​ന്‍​കു​ട്ടി, ലീ​ലാ​മ്മ മം​ഗ​ല​ത്ത് (ര​ക്ഷാ​ധി​കാ​രി​ക​ള്‍), സി.​ജെ. ടെ​ന്നി​സ​ണ്‍, ഷി​നോ​യി അ​ട​യ്ക്കാ​പാ​റ (പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ര്‍​മാ​ര്‍), മു​ത്തു അ​ബ്ദു​സ​ലാം(​ചെ​യ​ര്‍​മാ​ന്‍), പി.​വി. മു​ര​ളി​ധ​ര​ന്‍(​ക​ണ്‍​വീ​ന​ര്‍), ഉ​സ്മാ​ന്‍ മു​സ്ലി​യാ​ര്‍ അ​ടി​വാ​രം, സി​ദ്ദി​ഖ് പു​തു​പ്പാ​ടി (ജോ.​ക​ണ്‍​വീ​ന​ര്‍​മാ​ര്‍), പി.​കെ. സു​കു​മാ​ര​ന്‍ (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കേ​ര​ള വ്യാ​പ​ാരി വ്യ​വ​സാ​യി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ജെ. ടെ​ന്നി​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് മെം​ബ​ര്‍ ലീ​ലാ​മ്മ മം​ഗ​ല​ത്ത്, ബാ​ര്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് എ.​ടി. രാ​ജു, ക​ര്‍​ഷ​ക ര​ക്ഷാ സ​മി​തി അ​ഗം ഷി​നോ​യി അ​ട​യ്ക്കാ​പാ​റ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം മു​ത്തു അ​ബ്ദു​സലാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.