ഇ-​ച​ലാ​ന്‍: ആ​ദ്യ​ദി​നം ഖ​ജ​നാ​വി​ലെ​ത്തി​യ​ത് 1,00,750 രൂ​പ
Wednesday, September 23, 2020 11:14 PM IST
കോ​ഴി​ക്കോ​ട്: ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍​ക്ക് പി​ഴ അ​ട​യ്ക്കു​വാ​നു​ള്ള ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​ന​മാ​യ ഇ-​ച​ലാ​ന്‍ ന​ട​പ്പാ​ക്കി ആ​ദ്യ​ദി​വ​സം കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 225 കേ​സു​ക​ള്‍. ഇ​ത്ര​യും കേ​സു​ക​ളി​ലാ​യി പി​ഴ​യി​ന​ത്തി​ല്‍ 1,00750 രൂ​പ പോ​ലീ​സ് ഇ​ടാ​ക്കി. കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ മാ​ത്ര​മാ​യി 140 മെ​ഷി​നു​ക​ള്‍ വ​ഴി​യാ​ണ് ഇ-​ച​ലാ​ന്‍ ന​ട​പ്പാ​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് കോ​ഴി​ക്കോ​ട് സി​റ്റി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ട്രാ​ഫി​ക്ക് നോ​ര്‍​ത്ത് അ​സി.​ക​മ്മീ​ഷ​ണ​ര്‍ പി.​കെ.​രാ​ജു പ​റ​ഞ്ഞു.

നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന​പ​ക്ഷം ഉ​ട​മ​യ്ക്കോ ഡ്രൈ​വ​ര്‍​ക്കോ ഓ​ണ്‍​ലൈ​നാ​യി അ​പ്പോ​ള്‍​ത്ത​ന്നെ ക്രെ​ഡി​റ്റ് കാ​ര്‍​ഡ്, ഡെ​ബി​റ്റ് കാ​ര്‍​ഡ്, ഇ​ന്‍റ​ര്‍​നെ​റ്റ് ബാ​ങ്കിം​ഗ് മു​ത​ലാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് പ​ണം അ​ട​യ്ക്കാ​ന്‍ ക​ഴി​യും വി​ധ​ത്തി​ലാ​ണ് ഇ -​ച​ലാ​ന്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഇ​തി​നാ​യി ഫെ​ഡ​റ​ല്‍ ബാ​ങ്ക് ആ​ന്‍​ഡ്രോ​യ്ഡ് അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ ​ച​ലാ​ന്‍ മെ​ഷി​ന്‍ ആ​യ പി​ഒ​എ​സും (പോ​യി​ന്‍റ് ഓ​ഫ് സെ​യി​ല്‍) അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സ്വൈപിം​ഗ് മെ​ഷീ​ന്‍ മാ​തൃ​ക​യി​ലു​ള്ള​താ​ണി​ത്.