ഓ​ർ​മയാ​യ​ത് അ​ഭി​മാ​ന​ വോളി താരം
Friday, September 25, 2020 11:28 PM IST
കു​റ്റ്യാ​ടി: ക​ന്നു​കാ​ലി ച​ന്ത ക​ഴി​ഞ്ഞ് പ​തം വ​ന്ന കു​റ്റ്യാ​ടി​യി​ലെ വ​യ​ലു​ക​ളി​ൽ എ​ണ്ണം പ​റ​ഞ്ഞ സ്മാ​ഷു​ക​ൾ പാ​യി​പ്പി​ച്ച് കാ​ണി​ക​ളെ കോ​രി​ത​രി​പ്പി​ച്ച ഒ​പി എ​ന്നാ ഒ.​പി. ഗം​ഗാ​ധ​ര​ൻ ഓ​ർ​മ്മ​യാ​യി.
കു​റ്റ്യാ​ടി​യു​ടെ വോ​ളി​ബോ​ൾ നി​ര​യി​ലെ അ​ഭി​മാ​ന​മാ​യി​രു​ന്നു നാ​ഷ​ണ​ൽ ടീ​മി​നു വേ​ണ്ടി ക​ളി​ച്ച ഒ.​പി. ഗം​ഗാ​ധ​ര​ൻ എ​ന്ന ഉ​രു​ക്ക് മു​ഷ്ടി. വോ​ളി​യി​ൽ ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ ഉ​യ​രു​വാ​ൻ ക​ഴി​ഞ്ഞ ഒ​പി​ക്ക് ഇ​ന്ത്യ​ൻ ആ​ർ​മി​യി​ൽ ചേ​ർ​ന്ന​പ്പോ​ൾ സ​ർ​വീ​സ​സ് ടീ​മി​നു വേ​ണ്ടി ദീ​ർ​ഘ​കാ​ലം ക​ളി​ക്കാ​ൻ ക​ഴി​ഞ്ഞു.
ഒ​പി ഗം​ഗാ​ധ​ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല വോ​ളി ബോ​ൾ അ​സോ​സേ​ഷ്യ​ൻ അ​നു​ശോ​ച​നം രേ​ഖ​പെ​ടു​ത്തി. പ്ര​സി​ഡ​ന്‍റ് സ​ത്യ​ൻ സി. ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​സി. മ​ജീ​ദ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. കെ.​കെ. മൊ​യ്തീ​ൻ​കോ​യ, പി. ​ശ്രീ​നി​വാ​സ​ൻ, ബാ​ബു ഹാ​ജി, എം.​സി. സു​രേ​ഷ്, വി. ​വി​ദ്യാ​സാ​ഗ​ർ, ടി.​പി. മു​സ്ത​ഫ, കെ.​കെ. ശ​ശീ​ന്ദ്ര​ൻ, യൂ​സ​ഫ്, കെ.​കെ. മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ​സ് കു​റ്റ്യാ​ടി​യും അ​നു​ശോ​ചി​ച്ചു. കാ​വി​ൽ കു​ഞ്ഞ​ബ്ദു​ള്ള, എ.​സി. മ​ജീ​ദ്, അ​ലി അ​റ​ക്ക​ൽ, പി.​പി. ഷ​ബീ​ഖ്, അ​ന​സ്, വി.​കെ പ്ര​ദീ​പ​ൻ, സി.​എ​ച്ച്. ഷ​രീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.