യു​വ സം​വി​ധാ​യ​ക​ന്‍ ജി​ന്‍റോ തോ​മ​സി​ന് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ​യു​ടെ ആ​ദ​രം
Sunday, September 27, 2020 11:27 PM IST
പേ​രാ​മ്പ്ര: യു​വ സം​വി​ധാ​യ​ക​നാ​യ ജി​ന്‍റോ തോ​മ​സി​നെ കു​ള​ത്തു​വ​യ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പൂ​ര്‍​വവി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ ആ​ദ​രി​ച്ചു.
നി​ര​വ​ധി ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ സ​ഹസം​വി​ധാ​യ​ക​നാ​യും ഹ്ര​സ്വ ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നും വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രെ കു​റി​ച്ചു​ള്ള വെ​ബ്‌​സീ​രീ​സാ​യ ഡ്രീം ​ബി​ഗി​ലൂ​ടെ പ്രേ​ക്ഷ​ക ല​ക്ഷ​ങ്ങ​ളു​ടെ പ്ര​ശം​സ​നേ​ടി​യ സം​വി​ധാ​യ​ക​നു​മാ​യ ച​ക്കി​ട്ട​പാ​റ സ്വ​ദേ​ശി​യാ​യ ജി​ന്‍റോ തോ​മ​സി​ന് സ​ഹ​പാ​ഠി​ക​ളാ​ണ് ആ​ദ​ര​മൊ​രു​ക്കി​യ​ത്.
കു​ള​ത്തു​വ​യ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ 2005 എ​സ്എ​സ്എ​ല്‍​സി ബാ​ച്ച് വാ​ട്സ് ആപ്പ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി.​കെ. കോ​മ്പ​റ്റീ​ഷ​ന്‍ വി​ജ​യി​ക​ള്‍​ക്കു​ള്ള ഉ​പ​ഹാ​ര വി​ത​ര​ണ​വും ന​ട​ത്തി. സ്‌​കൂ​ള്‍ പൂ​ര്‍​വ അ​ധ്യാ​പ​ക​രാ​യ ടോം ​തോ​മ​സ്, ലി​സ​മ്മ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.
ച​ട​ങ്ങി​ല്‍ ജി​ന്‍റോ തോ​മ​സി​നെ ഇ​രു അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് പൊ​ന്നാ​ട​യും ഫ​ല​ക​വും ന​ല്‍​കി ആ​ദ​രി​ച്ചു. വാ​ട്‌​സ്ആ​പ്പ് കൂ​ട്ടാ​യ്മ​യി​ല്‍ ന​ട​ന്ന ജി​കെ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ സെ​മീ​റ ബി​ജേ​ഷ്, ഷ​ജീം മു​ണ്ട​ക്ക​ല്‍, അ​ശ്വ​തി ബി​ജു, ഷം​സീ​ന തു​ട​ങ്ങി​യ​വ​ര്‍​ക്ക് ഉ​പ​ഹാ​ര​വും ന​ല്‍​കി. അ​നൂ​പ് പെ​രു​വ​ണ്ണാ​മൂ​ഴി, അ​ശ്വ​തി ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.