പ​ര​മ്പ​രാ​ഗ​ത ചൂ​ള​ക​ള്‍ പൊ​ളി​ക്കാ​നു​ള്ള നീ​ക്കം ത​ട​ഞ്ഞു
Tuesday, October 20, 2020 12:01 AM IST
കോ​ഴി​ക്കോ​ട്: ന​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ മാ​വൂ​ര്‍ റോ​ഡ് ശ്മ​ശാ​ന​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത ചൂ​ള​ക​ള്‍ പൊ​ളി​ക്കാ​നു​ള്ള കോ​ര്‍​പ​റേ​ഷ​ന്‍റെ നീ​ക്കം ഹി​ന്ദു​ഐ​ക്യ​വേ​ദി, ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് ഹി​ന്ദു​ഐ​ക്യ​വേ​ദി, ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്മ​ശാ​ന​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. ന​ട​ക്കാ​വ് സി​ഐ ബി​ശ്വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍​പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.​പ​ര​മ്പ​രാ​ഗ​ത ചൂ​ള​ക​ള്‍ പൊ​ളി​ക്കാ​നാ​യി ജെ​സി​ബി അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളു​മാ​യി ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്റ്റ് സൊ​സൈ​റ്റി ജീ​വ​ന​ക്കാ​ര്‍ എ​ത്തി​യ​തോ​ടെ ഹി​ന്ദു​ഐ​ക്യ​വേ​ദി, ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു.
സ്ഥ​ല​ത്ത് നി​ന്ന് മാ​റി​ല്ലെ​ന്നും ച​ര്‍​ച്ച ന​ട​ത്താ​തെ പൊ​ളി​ച്ചു നീ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞ​തോ​ടെ സി​ഐ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​രു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ക്കു​ക​യും ഇ​ന്ന​ലെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കി​ല്ലെ​ന്ന് മേ​യ​ര്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു. ച​ര്‍​ച്ച​യ്ക്ക് സം​വി​ധാ​നം ഒ​രു​ക്കാ​മെ​ന്ന പോ​ലീ​സ് നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധം താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തു​ക​യും പൊ​ളി​ക്കാ​ന്‍ എ​ത്തി​യ​വ​ര്‍ മ​ട​ങ്ങു​ക​യും ചെ​യ്തു.​ഹി​ന്ദു​ഐ​ക്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഹൈ​ന്ദ​വ​രോ​ഷാ​ഗ്‌​നി പ്ര​തി​ഷേ​ധ​പ​ന്തം ജ്വ​ലി​പ്പി​ച്ച് സം​സ്ഥാ​ന​സെ​ക്ര​ട്ട​റി കെ. ​ഷൈ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു.