ഏ​ക​ജാ​ല​ക സം​വി​ധാ​നം ന​ട​പ്പാ​ക്ക​ണം: ഉ​മ്മ​ന്‍​ചാ​ണ്ടി
Tuesday, October 20, 2020 12:02 AM IST
കോ​ഴി​ക്കോ​ട്: വി​മാ​നാ​പ​ക​ട ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട​വ​രു​ടെ ന​ഷ്ട​പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സു​താ​ര്യ​വും വേ​ഗ​ത്തി​ലും ചെ​യ്തു​തീ​ര്‍​ക്കാ​ന്‍ ഏ​ക​ജാ​ല​ക സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. മ​ല​ബാ​ര്‍ ഡ​വ​ല​പ​മെ​ന്‍റ് ഫോ​റം ന​ട​ത്തി​യ സാ​ന്ത്വ​നം വെ​ബി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​പ​ക​ടം ക​ഴി​ഞ്ഞ് 70 ദി​വ​സം പി​ന്നി​ട്ടി​ട്ടും അ​ര്‍​ഹ​ത​പ്പെ​ട്ട പ്രാ​ഥ​മി​ക ന​ഷ്ട​പ​രി​ഹാ​രം പൂ​ർ​ണ​മാ​യും കി​ട്ടി​യി​ല്ലെ​ന്നും അ​ത്യാ​വ​ശ്യ രേ​ഖ​ക​ള്‍ ത​യ്യാ​റാ​യി കി​ട്ടാ​ന്‍ പോ​ലും കാ​ല​താ​മ​സം നേ​രി​ടു​ന്നു​വെ​ന്നും അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കു പ​റ്റി​യ​വ​രും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളും പ​രാ​തി പ​റ​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഉ​റ​പ്പ്. തു​ട​ര്‍ ചി​കി​ത്സ​യ്ക്ക​ട​ക്കം വ​ലി​യ സാ​മ്പ​ത്തി​ക ആ​വ​ശ്യം ഓ​രോ​രു​ത്ത​ര്‍​ക്കും നി​ല​നി​ല്‍​ക്കെ പ​രി​ക്കു​പ​റ്റി​യ​വ​ര്‍​ക്ക് സം​സ്ഥാ​ന, കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം പോ​ലും നേ​രാം​വ​ണ്ണം ല​ഭി​ച്ചി​ട്ടി​ല്ല. ഇ​വ ല​ഭി​ക്കാ​ന്‍ ഇ​ട​പെ​ടാ​മെ​ന്നും എ​യ​ര്‍ ഇ​ന്ത്യ​യു​മാ​യും സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ വ​കു​പ്പു​മാ​യും മ​ന്ത്രി​യു​മാ​യും സം​സാ​രി​ക്കാ​മെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി ഉ​റ​പ്പു​ന​ല്‍​കി.
പോ​സ്റ്റ്മോ​ര്‍​ട്ടം രേ​ഖ​ക​ളി​ല്‍​പോ​ലും തെ​റ്റു​ക​ള്‍ സം​ഭ​വി​ച്ച​ത് തി​രു​ത്തി​ക്കി​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍ ഒ​ഫീ​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ് പ​ല​രും. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നാ​ണ് ഏ​ക​ജാ​ല​ക സം​വി​ധാ​നം ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കു പ​റ്റി​യ​വ​രേ​യും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളെ​യും അ​ണി​നി​ര​ത്തി​ക്കൊ​ണ്ട് എം ​ഡി എ​ഫ് ആ​രം​ഭി​ച്ച ക​രി​പ്പു​ര്‍ വി​മാ​നാ​പ​ക​ട ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ലാ​ണ് സാ​ന്ത്വ​നം പ്രോ​ഗ്രാം ന​ട​ത്തി​യ​ത്.
എം​ഡി​എം​ഫ് ഉ​പ​ദേ​ശ​ക ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ യു.​എ.​ന​സീ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.