കു​റ്റി​പ്പു​റം പാ​ലം ന​വീ​ക​ര​ണ​ത്തി​ൽ ക്ര​മ​ക്കേ​ട്; വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, October 20, 2020 11:02 PM IST
കു​റ്റി​പ്പു​റം: മ​ല​ബാ​റി​ന്‍റെ ക​വാ​ട​മെ​ന്ന​റി​യ​പ്പെ​ടു​ന്ന കു​റ്റി​പ്പു​റം പാ​ലം ന​വീ​ക​ര​ണ​ത്തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന പ​രാ​തി​യി​ൽ മ​ല​പ്പു​റം വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. വ​ർ​ഷ​ങ്ങ​ളോ​ളം ത​ക​ർ​ന്നു കി​ട​ന്ന പാ​ലം മാ​സ​ങ്ങ​ൾ​ക്കു മു​ന്പെ​യാ​ണ് ന​വീ​ക​രി​ച്ച​ത്.
ന​വീ​ക​ര​ണം ക​ഴി​ഞ്ഞ് ആ​ഴ്ച​ക​ളാ​യ​പ്പോ​ഴേ​ക്കും പാ​ല​ത്തി​ലെ ടാ​റി​ള​കി പ​ഴ​യ രീ​തി​യി​ലേ​ക്കെ​ത്തി​യ​തോ​ടെ​യാ​ണ് പ​രാ​തി​യു​യ​ർ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നു മ​ണി​യോ​ടെ​യെ​ത്തി​യ മ​ല​പ്പു​റം വി​ജി​ല​ൻ​സ് സി​ഐ ഗം​ഗാ​ധ​ര​നും സം​ഘ​വും റോ​ഡി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ൾ സെ​ല്ലി​നു പ​രി​ശോ​ധ​ന​യ്ക്കാ​യി കൈ​മാ​റി. പാ​ല​ത്തി​ലേ​ക്കു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​ഞ്ഞാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ന​വീ​ക​ര​ണ​ത്തി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പാ​ലം ന​വീ​ക​ര​ണം ന​ട​ത്തി​യ കു​റ്റി​പ്പു​റം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് (ദേ​ശീ​യ​പാ​ത വി​ഭാ​ഗം) ന​ട​ത്തി​യ കു​റ്റി​പ്പു​റം -കൊ​ട​ക്ക​ൽ റോ​ഡ് ന​വീ​ക​ര​ണ​വും വി​വാ​ദ​ത്തി​ലാ​യി​ട്ടു​ണ്ട്. ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​റോ​ഡ് ന​വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് പ​രാ​തി.
റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു​പ​യോ​ഗി​ച്ച സാ​മ​ഗ്രി​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും. റോ​ഡ് ത​ക​ർ​ന്ന​ത് ബോ​ധ്യ​മാ​യി​ട്ടു​ണ്ടെ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ മ​ല​പ്പു​റം വി​ജി​ല​ൻ​സ് സി.​ഐ ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു.