വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് ക​ട്ടി​ല്‍ ന​ല്‍​കി
Friday, October 23, 2020 11:05 PM IST
കോ​ഴി​ക്കോ​ട്: കോ​ര്‍​പറേ​ഷ​ന്‍ 2020 -2021 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വ​യോ​ജ​ന​ങ്ങ​ള്‍​ക്കു​ള്ള ക​ട്ടി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ നി​ര്‍​വഹി​ച്ചു.
ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ മീ​ര ദ​ര്‍​ശ​ക് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​നി​താ രാ​ജ​ന്‍ ,ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ.​വി.​ബാ​ബു​രാ​ജ്, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​സി.​രാ​ജ​ന്‍, മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി.​വി.​ല​ളി​ത​പ്ര​ഭ, ന​ഗ​രാ​സൂ​ത്ര​ണ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ എം.​സി.​അ​നി​ല്‍​കു​മാ​ര്‍ , കൗ​ണ്‍​സി​ല​ര്‍ സി.​അ​ബ്ദു​റ​ഹി​മാ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.