പ​ക്ഷി​പ്പ​നി: ഏ​ഴു മാ​സം ക​ഴി​ഞ്ഞി​ട്ടും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​തെ ക​ർ​ഷ​ക​ർ
Sunday, October 25, 2020 11:04 PM IST
മു​ക്കം: ജി​ല്ല​യി​ലെ കൊ​ടി​യ​ത്തൂ​രി​ലും വേ​ങ്ങേ​രി​യി​ലും പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ട് ഏ​ഴുമാ​സം ക​ഴി​ഞ്ഞി​ട്ടും ക​ർ​ഷ​ക​ർ​ക്ക് ഇ​നി​യും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ല്ല. 2020 മാ​ർ​ച്ച് ആ​റി​നാ​യി​രു​ന്നു വെ​സ്റ്റ് കൊ​ടി​യ​ത്തൂ​രി​ലേ​യും വേ​ങ്ങേ​രി​യി​ലേ​യും കോ​ഴി​ഫാ​മു​ക​ളി​ൽ പ​ക്ഷി​പ്പ​നി ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
ഇ​തേ തു​ട​ർ​ന്ന് ഈ ​ഫാ​മു​ക​ളി​ലേ​യും അ​തി​ന് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള വീ​ടു​ക​ളി​ലേ​യും ഫാ​മു​ക​ളി​ലേ​യും ആ​യി​ര​ക്ക​ണ​ക്കി​ന് വ​ള​ർ​ത്തു പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കു​ക​യും ചെ​യ്തു. വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ട്ട​ത്തോ​ടെ വ​ള​ർ​ത്തു​ന്ന​വ​യേ​യും പ​തി​നാ​യി​ര​ങ്ങ​ൾ മു​ത​ൽ ല​ക്ഷ​ങ്ങ​ൾ വ​രെ വി​ല​യു​ള്ള അ​ല​ങ്കാ​ര പ​ക്ഷി​ക​ളേ​യും ഇ​ങ്ങ​നെ കൊ​ന്നൊ​ടു​ക്കി​യി​രു​ന്നു.
ന​ശി​പ്പി​ക്ക​പ്പെ​ട്ട പ​ക്ഷി​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് അ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മ​ന്ത്രി ക​ർ​ഷ​ക​ർ​ക്ക് കൊ​ടു​ത്ത ഉ​റ​പ്പാ​ണ് ഏ​ഴ് മാ​സം ക​ഴി​ഞ്ഞി​ട്ടും പാ​ലി​ക്കാ​തെ കി​ട​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തി​ന​കം എ​ല്ലാ ക​ർ​ഷ​ക​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വാ​ഗ്ദാ​നം.
പ​ക്ഷി​പ്പ​നി​യെ തു​ട​ർ​ന്ന് കൊ​ടി​യ​ത്തൂ​രി​ലെ​യും വേ​ങ്ങേ​രി​യി​ലേ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും പ​ക്ഷി ക​ർ​ഷ​ക​ർ​ക്കും വി​ൽ​പ്പ​ന​ശാ​ല​ക​ൾ​ക്കും ഫാ​മു​ക​ൾ​ക്കും കോ​ഴി​ക്ക​ട​ക​ൾ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ​ൻ ന​ഷ്ട​മാ​ണ് നേ​രി​ടേ​ണ്ടി വ​ന്ന​ത്.
പ​ക്ഷി​പ്പ​നി പ​ട​രാ​തി​രി​ക്കാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശപ്ര​കാ​രം പ​ക്ഷി​ക​ളെ മു​ഴു​വ​ൻ ന​ശി​പ്പി​ക്കു​ക​യും ആ​ഴ്ച​ക​ളോ​ളം പ്ര​തി​സ​ന്ധി നീ​ണ്ടു​നി​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​ല​ർ​ക്കും വ​ലി​യ വി​ല​യു​ള്ള അ​ല​ങ്കാ​ര പ​ക്ഷി​ക​ളെ​യ​ട​ക്കം കൊ​ന്നൊ​ടു​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​മെ​ന്ന ആ​ശ്വാ​സം മാ​ത്ര​മാ​യി​രു​ന്നു ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്.
പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​രും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ​ക​ൾ വാ​ങ്ങി വ​ച്ച​ത​ല്ലാ​തെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കൊ​വി​ഡ് മൂ​ലം വ​ൻ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നി​ടെ ഇ​നി​യും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ത്ത​ത് വ​ൻ പ്ര​യാ​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് പ​ക്ഷി ക​ർ​ഷ​ക​ർ പ​റ​യു​ന്നു.