സെ​ക്ടറൽ ഓ​ഫീ​സ​ർ​മാ​രു​ടെ ചു​മ​ത​ല​യി​ൽനി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്
Sunday, October 25, 2020 11:04 PM IST
കോ​ഴി​ക്കോ​ട്: ജോ​ലി​ ഭാ​രം അ​ധി​ക​മു​ള്ള എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ​ർ​മാ​രെ കോ​വി​ഡ് സെ​ക്ട്ര​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ ചു​മ​ത​ല​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ള ലീ​ഗ​ൽ മെ​ട്രോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. സ​ന്തോ​ഷ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
പെ​ട്രോ​ൾ പ​മ്പ്, ടാ​ങ്ക​ർ ലോ​റി, മ​റ്റ് അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന, ലൈ​വ് സ്റ്റോ​ക്ക്‌ ഓ​ഫീ​സ​ർ​മാ​ർ​ക്ക്‌ മൃ​ഗ​പ​രി​പാ​ല​നം, പി​ഡ​ബ്ല്യു ഓ​ഫീ​സ​ർ മാ​ർ​ക്ക് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യു​ള്ള ന​ട​പ​ടി​ക​ൾ യ​ഥാ​ക്ര​മം ന​ട​ത്തു​ന്ന​തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​വു​ന്നു​ണ്ട്.
താ​ര​ത​മ്യേ​ന ജോ​ലി​ഭാ​രം കു​റ​ഞ്ഞ അ​ധ്യാ​പ​ക​രു​ൾ​പ്പെ​ടെ​യു​ള്ള ഓ​ഫീ​സ​ർ​മാ​രെ കൂ​ടി കോ​വി​ഡി​നെ​തി​രെ​യു​ള്ള ജോ​ലി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.