വ​ട​യ​ക്ക​ണ്ടി നാ​രാ​യ​ണ​ൻ സം​സ്കാ​രവേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്
Sunday, October 25, 2020 11:04 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം (ജോ​സ് വി​ഭാ​ഗം) സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സം​സ്കാ​ര വേ​ദി​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി വ​ട​യ​ക്ക​ണ്ടി നാ​രാ​യ​ണ​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പേ​ര​യി​ൽ അ​റി​യി​ച്ചു.
വ​ട​ക​ര, തി​രു​വ​ള്ളൂ​ർ ശാ​ന്തി​നി​കേ​ത​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ നാ​രാ​യ​ണ​ൻ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​നും ആ​ണ്. 2018 ൽ ​കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ വ​ന​മി​ത്ര പു​ര​സ്കാ​ര​വും 2019 ൽ ​ദേ​ശീ​യ അ​ധ്യാ​പ​ക ഇ​ന്ന​വേ​ഷ​ൻ പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്.
1990 മു​ത​ൽ ദീ​ർ​ഘ​കാ​ലം പാ​ർ​ട്ടി മേ​പ്പ​യ്യൂ​ർ/​കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു. പി​ന്നീ​ട് പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യി.

‌‌റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

തി​രു​വ​മ്പാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട മ​ഞ്ഞ​പ്പൊ​യി​ൽ -ക​ണി​യാ​ർ​കു​ടി​റോ​ഡ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച റോ​ഡി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​ത്തോ​ടു കൂ​ടി ക​ണി​യാ​ർ​കു​ടി ഭാ​ഗ​ത്തു​ള്ള നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ യാ​ത്ര ക്ലേ​ശ​മാ​ണ് പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത്. വാ​ർ​ഡ് അംഗം റോ​ബ​ർ​ട്ട് നെ​ല്ലി​ക്ക​തെ​രു​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഡി. തോ​മ​സ്, രാ​ജു പു​ന്ന​ക്ക​ൽ, ത​ങ്ക​ച്ച​ൻ കു​ന്നും​പു​റം, അ​ജി ക​ണി​യാ​ർ​കു​ടി അ​ബു വ​രു​ടാ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കു​റ്റ്യാ​ടി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി 23 ല​ക്ഷം രൂ​പ​ചെ​ല​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പൊ​യി​ൽ​മു​ക്ക്, നി​ട്ടൂ​ർ പ​ള്ളി, പ​ന്നി​വ​യ​ൽ റോ​ഡ് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​പി. മൊ​യ്തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. ര​വീ​ന്ദ്ര​ൻ, ല​തീ​ഫ് ചു​ണ്ട, കെ.​ഇ. ഫൈ​സ​ൽ, വി.​ടി. അ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.