കരിപ്പൂരിലെ വിമാനാപകടം: അ​വ​സാ​ന രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ടു
Sunday, October 25, 2020 11:05 PM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന അ​വ​സാ​ന രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ടു, അ​പ​ക​ട​സ്ഥ​ല​ത്തു നി​ന്ന് ഇ​ന്ന​ലെ വി​മാ​ന​ത്തി​ന്‍റെ ചി​റ​കു​ക​ളും മാ​റ്റി​ത്തു​ട​ങ്ങി. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​യ​നാ​ട് ചീ​രാ​ൽ സ്വ​ദേ​ശി​യാ​യ നൗ​ഫ​ലി (36) നെ​യാ​ണ് ര​ണ്ട​ര മാ​സ​ത്തെ ചി​കി​ത്സ​യ്ക്ക് ശേ​ഷം കോ​ഴി​ക്കോ​ട് ആ​സ്റ്റ​ർ മിം​സ് ഹോ​സ്പി​റ്റ​ലി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.
ഓ​ഗ​സ്റ്റ് ഏ​ഴി​നു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ൽ 21 പേ​രാ​ണ് മ​രി​ച്ച​ത്. 169 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​ൽ നൗ​ഫ​ലി​ന്‍റെ പ​രി​ക്ക് അ​തീ​വ ഗു​രു​ത​ര​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത നൗ​ഫ​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കാ​ൻ എ​യ​ർ ഇ​ന്ത്യ സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ റാ​സ അ​ലി​ഖാ​ൻ, എ​യ​ർ ഇ​ന്ത്യ എ​യ​ർ​പോ​ർ​ട്ട് മാ​നേ​ജ​ർ പ്രേം​ജി​ത്ത്, എ​യ​ർ ക്രാ​ഫ്റ്റ് പേ​ഷ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷി​ബി​ൽ, ആ​സ്റ്റ​ർ മിം​സ് ഹോ​സ്പി​റ്റ​ൽ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം മേ​ധാ​വി ഡോ.​പി.​പി. വേ​ണു​ഗോ​പാ​ല​ൻ, പ്ലാ​സ്റ്റി​ക് ആ​ൻ​ഡ് റീ​ക​ണ്‍​സ്ട്ര​ക്ടീ​വ് സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ.​കെ.​എ​സ്.​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ നൗ​ഫ​ലി​ന് ഉ​പ​ഹാ​രം ന​ൽ​കി.
അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​മാ​ന​ത്തി​ന്‍റെ ഇ​ട​തു​വ​ശ​ത്തെ ചി​റ​ക് പ്ര​ത്യേ​ക സ്ഥ​ല​ത്തേ​ക്ക് ഇ​ന്ന​ലെ മാ​റ്റി.​വ​ലു​തു ഭാ​ഗ​ത്തെ ചി​റ​കും എ​ൻ​ജി​നും വേ​ർ​തി​രി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.
മ​ണ്ണി​ൽ താ​ഴ്ന്ന എ​ൻ​ജി​ൻ പു​റ​ത്തേ​ക്ക് എ​ടു​ത്താ​ണ് ലോ​റി​യി​ൽ ക​യ​റ്റി​യ​ത്. ഇ​വ ഇ​ന്ന് മാ​റ്റും. അ​ഞ്ചു​ദി​വ​സം കൊ​ണ്ട് വി​മാ​നം സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് മാ​റ്റാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.