ക​ക്ക​യ​ത്ത് കൃ​ഷി​വി​ള​ക​ൾ വെ​ട്ടിന​ശി​പ്പി​ച്ച​താ​യി പ​രാ​തി
Tuesday, October 27, 2020 11:14 PM IST
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മപ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് ക​ക്ക​യ​ത്ത് സാ​മൂ​ഹി​കവി​രു​ദ്ധ​ർ കൃ​ഷി വി​ള​ക​ൾ വെ​ട്ടി​ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. ക​ർ​ഷ​ക​നാ​യ അ​രു​മ​ന ജോ​ൺ​സ​ൺ പാ​ട്ട​ത്തി​ന് കൃ​ഷി ന​ട​ത്തി​വ​രു​ന്ന വാ​ഴ, ക​പ്പ, ചേ​മ്പ്, ചേ​ന തു​ട​ങ്ങി​യ കൃ​ഷി വി​ള​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ വെ​ട്ടി​ന​ശി​പ്പി​ച്ച​ത്.​
ഒ​രു ല​ക്ഷം രൂ​പ​യോ​ളം ന​ഷ്ട്ടം ക​ണ​ക്കാ​ക്കു​ന്നു. ക​ർ​ഷ​ക​ൻ കൂ​രാ​ച്ചു​ണ്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ജീ​വ​ന​ക്കാ​ര​ന്
കോ​വി​ഡ്:
എം​പി​യു​ടെ
ഓ​ഫീ​സ് അ​ട​ച്ചു

കോ​ഴി​ക്കോ​ട്: എം.​കെ.​രാ​ഘ​വ​ന്‍ എം​പി​യു​ടെ​ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നു കോ​വി​ഡ്. ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്റ്റാ​ഫി​ന് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.​എം​പി ഓ​ഫീ​സു​മാ​യി ഏ​ഴു ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള​വ​ര്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​ക​ണ​മെ​ന്നും ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണു​ന്ന പ​ക്ഷം ആ​രോ​ഗ്യ​വ​കു​പ്പു​മാ​യ് ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്നും എം​പി അ​ഭ്യ​ര്‍​ഥി​ച്ചു.​ഓ​ഫീ​സ് സ്റ്റാ​ഫ് ക്വാ​റ​ന്‍റൈ​നി​ലാ​യ​തി​നാ​ല്‍ എം​പി ഓ​ഫീ​സ് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കി​ല്ല .