വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കുന്ന​തി​ൽ ആ​ശ​ങ്ക​യോ​ടെ നാ​ട്ടു​കാ​ർ
Thursday, October 29, 2020 11:56 PM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യ​ത്തെ കെ​എ​സ്ഇ​ബി ഹൈ​ഡ​ൽ ടൂ​റി​സം, വ​നം​വ​കു​പ്പി​ന്‍റെ ഇ​ക്കോ ടൂ​റി​സം, ക​രി​യാ​ത്തും​പാ​റ, വ​യ​ല​ട വ്യൂ ​പോ​യി​ന്‍റ് എ​ന്നീ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി ഇ​ന്നു മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് യോ​ഗ തീ​രു​മാ​ന​പ്ര​കാ​രം അ​നു​മ​തി ന​ൽ​കി. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ കോ​വി​ഡ് വ്യാ​പ​ന ഭീ​ക്ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. സം​സ്ഥാ​ന​ത്തെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു.
എ​ന്നാ​ൽ ക​ഴി​ഞ്ഞ ദിവസങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ ദി​വ​സ​ങ്ങ​ളാ​യി ക​ണ്ടെ​യ്ൻ​മെ​ന്‍റു​ക​ളാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി വ​രി​ക​യു​മാ​യി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ​ക്ക് ആ​ശ​ങ്ക വ​ർ​ദ്ധി​ച്ച​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള​പ്പോ​ൾ പോ​ലും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി സ​ന്ദ​ർ​ശ​ക​ർ ഇ​വി​ട​ങ്ങ​ളി​ൽ എ​ത്തി​യി​രു​ന്നു. മാ​ത്ര​മ​ല്ല കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​പ്പോ​ൾ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ മു​ഴു​വ​ൻ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ​യാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഈ ​വി​ഷ​യ​ത്തി​ലും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. എ​ന്നാ​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി മാ​ത്ര​മേ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളു​വെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.