കു​രി​ശി​നെ അ​പ​മാ​നി​ച്ച​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം
Thursday, October 29, 2020 11:58 PM IST
കൂ​ട​ര​ഞ്ഞി: ക​ക്കാ​ടം​പൊ​യി​ലി​ൽ ക്രി​സ്തീ​യ വി​ശ്വാ​സ​ത്തെ അ​വ​ഹേ​ളി​ക്കും വി​ധം കു​രി​ശി​നെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌ കൂ​ട​ര​ഞ്ഞി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷൈ​ജു കോ​യി​നി​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ജോ​ർ​ജ് പു​ല​ക്കു​ടി, ബേ​ബി ത​ട​ത്തി​ൽ, കു​ര്യ​ൻ പാ​ണ്ടം​മ​ഠ​ത്തി​ൽ, മേ​രി ത​ങ്ക​ച്ച​ൻ, ജോ​ർ​ജ് ത​ട​ത്തി​ൽ, ബേ​ബി പാ​വ​ക്ക​ൽ, ദേ​വ​സ്യ പു​തു​വേ​ലി, മാ​ണി വെ​ള്ളോ​പ​ള​ളി, ജി​മ്മി, ഗി​ർ​ഗോ​റി​യോ​സ് മ​ണി​മ​ല​ത്ത​റ​പ്പേ​ൽ, മാ​ർ​ട്ടി​ൻ പെ​രു​മ​ന, അ​ഗ​സ്റ്റി​ൻ പു​തി​യേ​ട​ത്ത് ചാ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ട്ടു​പ​ന്നി​യെ വെ​ടി​വച്ചു കൊ​ന്നു

മാ​വൂ​ർ : കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടു​പ​ന്നി​യെ വെ​ടി​വച്ചു കൊ​ന്നു. ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​ല​ശ്ശേ​രി പു​ളി​യി​ശ്ശേ​രി വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി​യു​ടെ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ പ​ന്നി​യെ​യാ​ണ്പു​ല​ർ​ച്ചെ വെ​ടി​വച്ചു കൊ​ന്ന​ത്. മാ​വൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ട് പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​താ​യി ക​ർ​ഷ​ക​ർ വ​നം വ​കു​പ്പി​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.​പീ​ടി​ക പാ​റ സെ​ക്ഷ​ൻ ഡെ​പ്യൂ​ട്ടി റേഞ്ച് ഓ​ഫീ​സ​ർ കെ.​ഷാ​ജു, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​അ​ഷ്റ​ഫ്, പി.​ജ​ലീ​ഷ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മാ​രാ​യ സി.​മു​ഹ​മ്മ​ദ് അ​സ് ലം, ​ജി​തേ​ഷ് തു​ട​ങ്ങി​യ​വ​ർ വെ​ടി​വെ​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.