മ​ഞ്ച​ക്ക​ണ്ടി വാ​ർ​ഷി​കം: സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി
Thursday, October 29, 2020 11:58 PM IST
എ​ട​ക്ക​ര: പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി മ​ഞ്ച​ക്ക​ണ്ടി​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​ഖ​ല​യി​ൽ അ​തീ​വ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. 2019 ഒ​ക്ടോ​ബ​ർ 28, 29 തി​യ​തി​ക​ളി​ലാ​ണ് അ​ട്ട​പ്പാ​ടി മ​ഞ്ച​ക്ക​ണ്ടി​യി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ട് സേ​ന ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ നാ​ലു മാ​വോ​യി​സ​റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്.
സം​ഭ​വ​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ൽ തി​രി​ച്ച​ടി​യു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ൽ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​ത്. മ​ല​പ്പു​റ​ത്തു നി​ന്നു ഡോ​ഗ് സ്ക്വാ​ഡ് അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ൽ വ​ഴി​ക്ക​ട​വ് നാ​ടു​കാ​ണി ചു​ര​ത്തി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​രു​ന്നു.
ആ​ന​മ​റി​യി​ലെ വ​നം, എ​ക്സൈ​സ്, ആ​ർ​ടി​ഒ ചെ​ക്കു​പോ​സ്റ്റു​ക​ളി​ലും വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും സ്ക്വാ​ഡി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ഴി​ഞ്ഞ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും മ​റ്റു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി. ഇ​തി​നു പു​റ​മെ കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി വ​ന​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ത​ണ്ട​ർ ബോ​ൾ​ട്ട്, ന​ക്സ​ൽ വി​രു​ദ്ധ സേ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യും ന​ട​ക്കു​ന്നു​ണ്ട്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.