മ​യ​ക്കു മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, November 25, 2020 10:04 PM IST
നാ​ദാ​പു​രം: വ​ട്ടോ​ളി​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ പി​ടി​യി​ലാ​യി. വ​ട്ടോ​ളി​യി​ലെ മാ​ണോ​ളി വീ​ട്ടി​ൽ വി​ഷ്ണു ദി​നേ​ശ് (25) ആ​ണ് നാ​ദാ​പു​രം എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് സം​ഘം ക​ക്ക​ട്ടി​ൽ, കൈ​വേ​ലി, വ​ട്ടോ​ളി ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​ട്രോ​ളിം​ങ്ങി​നി​ട​യി​ൽ വ​ട്ടോ​ളി ശി​വ​ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ഷെ​ഡ്‌​ഡി​ൽ വെ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​വു​ന്ന​ത്. ഇ​യാ​ളി​ൽ നി​ന്ന് മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ 0.3 ഗ്രാം ​എം​ഡി​എം​എ. ക​ണ്ടെ​ടു​ത്തു.