ബ​സ് സ്റ്റോ​പ്പ് നി​ർ​മാണ​ത്തി​നെ​തി​രെ പ​രാ​തി
Wednesday, November 25, 2020 10:04 PM IST
കു​റ്റ്യാ​ടി: സം​സ്ഥാ​ന പാ​ത​യി​ൽ ന​രി​പ്പ​റ്റ റോ​ഡി​ൽ കു​റ്റ്യാ​ടി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് സ്‌​റ്റോ​പ്പ് നി​ർ​മ്മാ​ണ​ത്തി​നെ​തി​രെ സ​ർ​വക​ക്ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി ന​ൽ​കി. നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റോ​പ്പ് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് പൊ​ളി​ച്ചു​മാ​റ്റി​യി​രു​ന്നു.
ഇ​വി​ടെ പ​ഞ്ചാ​യ​ത്ത് പൊ​തു ബ​സ് സ്റ്റോ​പ്പ് നി​ർ​മ്മി​ക്ക​ണ​മെ​ന്ന​താ​ണ് പ​രാ​തി​ക്കാ​രു​ടെ ആ​വ​ശ്യം. 50 വ​ർ​ഷ​ത്തി​ലേ​റേ​പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്ന അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്രം പൊ​ളി​ച്ചു മാ​റ്റി​യ​പ്പോ​ൾ​പൊ​തു ബ​സ് സ്റ്റോ​പ്പ് നി​ർ​മ്മി​ക്ക​ണ​മെ​ന്ന് സ​ർ​വക​ക്ഷി പ​ഞ്ചാ​യ​ത്തി​നോ​ടാ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി,പോ​ലീ​സ് എ​ന്നി​വ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.