അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ വെ​ബി​നാ​ർ ന​ട​ത്തി
Thursday, November 26, 2020 11:49 PM IST
തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ കോ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഫോ​റം, ക​മ്പ​ൽ​സ​റി സോ​ഷ്യ​ൽ സ​ർ​വീസ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
വി​ദ്യാ​ർ​ഥിക​ളെ സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്കര​ണ​വും പ​രി​ശീ​ല​ന​വും ന​ൽ​കി.ആ​തു​ര​സേ​വ​ന​ത്തി​നും സാ​മൂ​ഹ്യ സേ​വ​ന​ത്തി​നും സ​ജ്ജ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് " ക​മ്പാ​ഷ​നേ​റ്റ് യൂ​ത്ത് ഇ​ൻ പാ​ലി​യേ​റ്റീ​വ് കെ​യ​ർ " എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി വെ​ബി​നാ​ർ ന​ട​ത്തി​യ​ത്. ക​മ്പാ​ഷ​നേ​റ്റ് യൂ​ത്ത്, പാ​ലി​യേ​റ്റീ​വ് കെ​യ​ർ എ​ന്നി​വ​യു​ടെ ജി​ല്ലാ​ത​ല പ​രി​ശീ​ല​ക​ൻ പ്ര​കാ​ശ് മാ​ത്യു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ വി ​ചാ​ക്കോ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഫോ​റം കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​മ​ന്‍റ ഷാ​ജി, സോ​ഷ്യ​ൽ സ​ർ​വ്വീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ല​ക്സ് ബെ​ന്നി എ​ന്നി​വ​ർ വെ​ബി​നാ​റി​ൽ പ്ര​സം​ഗി​ച്ചു. നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.