ബി​ജെ​പി​ക്ക് പ​ത്ത് സീ​റ്റി​ൽ സ്ഥാ​നാ​ർ​ഥി​ക​ളി​ല്ല
Sunday, November 29, 2020 11:52 PM IST
മു​ക്കം:​ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കു​ന്ന മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ പ​ത്ത് സീ​റ്റി​ൽ ബി​ജെ​പി​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളി​ല്ല. ആ​കെ​യു​ള്ള 33 ഡി​വി​ഷ​നു​ക​ളി​ൽ 23 സീ​റ്റി​ൽ മാ​ത്ര​മാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ നൂ​റി​ലേ​റെ വോ​ട്ടു​ക​ൾ ല​ഭി​ച്ച വെ​സ്റ്റ് മാ​മ്പ​റ്റ, 91 വോ​ട്ടു​ക​ൾ ല​ഭി​ച്ച കു​റ്റി​യേ​രി​മ്മ​ൽ ഡി​വി​ഷ​നു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​ത്ത​വ​ണ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ല്ല. ക​ഴി​ഞ്ഞ ത​വ​ണ 27 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് എ​ൽ​ഡി​എ​ഫ് ജ​യി​ച്ച തൂ​ങ്ങം​പു​റം ഡി​വി​ഷ​നി​ലും ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ സ്ഥാ​നാ​ർ​ഥി​യി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ ഈ ​ഡി​വി​ഷ​നി​ൽ ബി​ജെ​പി 82 വോ​ട്ട് നേ​ടി​യി​രു​ന്നു. അ​തേ സ​മ​യം, ചി​ല ഡി​വി​ഷ​നു​ക​ളി​ൽ കോ - ​ലി - ബി ​സ​ഖ്യ​ത്തി​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് സി​പി​എം.