തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീര്യം പകരാൻ നാടകവും
Sunday, November 29, 2020 11:52 PM IST
പേ​രാ​മ്പ്ര: എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്‌​കെ​ടി​യു പേ​രാ​മ്പ്ര ഈ​സ്റ്റ് മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച തെ​രു​വു നാ​ട​കം ഇ​ന്ന​ലെ മു​ത​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നാ​ട​കം പ്ര​ദ​ര്‍​ശ​നം ആ​രം​ഭി​ച്ചു.
നാ​ട​ക ര​ച​ന​യും ആ​ലാ​പ​ന​വും നി​ര്‍​വ​ഹി​ച്ച​ത് ദേ​വ​ദാ​സ് പേ​രാ​മ്പ്ര. മു​ഹ​മ്മ​ദ് എ​ര​വ​ട്ടൂ​ര്‍ സം​വി​ധാ​നം ചെ​യ്ത നാ​ട​ക​ത്തി​ല്‍ കെ​.സി. ക​രു​ണാ​ക​ര​ന്‍, ബാ​ബു ച​ക്കി​ട്ട​പാ​റ, ജി​ഷ കോ​ട്ട​പ്പു​റ​ത്ത് എ​ന്നി​വ​ര്‍ വേ​ഷ​മി​ടു​ന്നു.
സ​മ​കാ​ലീ​ന രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്ന നാ​ട​ക​ത്തി​ന്‍റെ ആ​ദ്യ അ​വ​ത​ര​ണം മ​രു​തേ​രി പു​ന്ന​ചാ​ലി​ല്‍ ന​ട​ന്നു.
അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഒ​ട്ട​വ​ന​വ​ധി വേ​ദി​ക​ളി​ല്‍ നാ​ട​ക​ത്തി​ന്‍റെ പ്ര​ദ​ര്‍​ശ​നം ന​ട​ക്കും.