പു​തി​യ ബി​സി​ന​സ് സം​രം​ഭ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം: കെ​ത്രി​എ
Monday, November 30, 2020 11:28 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് മ​ഹാ​മാ​രി​യെ അ​തി​ജീ​വി​ക്കാ​ൻ പു​തി​യ ബി​സി​ന​സ് സം​രം​ഭ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള അ​ഡ്വ​വ​ർ​ടൈ​സിം​ഗ് ഏ​ജ​ൻ​സീ​സ് അ​സോ​സി​യേ​ഷ​ൻ (കെ​ത്രി​എ) കോ​ഴി​ക്കോ​ട് സോ​ൺ വാ​ർ​ഷി​കം ആ​വ​ശ്യ​പ്പെ​ട്ടു.
ഓ​ൺ​ലൈ​ൻ വി​പ​ണി കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്ക​ണ​മെ​ന്നും ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പ് വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ഇ​തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ച്ചു.​
സ്റ്റേ​റ്റ് ട്ര​ഷ​റ​ർ രാം ​പ്ര​സാ​ദ് (കാ​ലി​ക്ക​ട്ട് പ​ബ്ലി​സി​റ്റി സ​ർ​വീ​സ്) ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​എം. മാ​ത്യു (ട്രെ​ൻ​ഡ് ആ​ഡ്സ്) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം .​വി. അ​നീ​ഷ് (എം ​വി അ​ഡ്വ​ർ​ട്ടെ​സിം​ഗ്), പി ​എ​സ് .ഫ്രാ​ൻ​സി​സ് (ഫ്ര​ണ്ട്‌​ലൈ​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്), ഷൗ​ക്ക​ത്ത് അ​ലി (യു ​എ​സ്എ ) ,ജോ ​എ​ൽ​വി​സ് (എ​ലാ​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്), അ​ബ്ദു​ൾ ഖാ​ദ​ർ (ഹെ​റാ​ൾ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്), സു​നി​ൽ വ​ർ​ഗീ​സ് (വ​ള​പ്പി​ല ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്), ജോ​ർ​ജ് (വാ​ട്ട​ർ ക്രി​യേ​റ്റി​വ് സ്റ്റു​ഡി​യോ), ജ​യ​പ്ര​കാ​ശ് (കാ​മ്പു​റം ആ​ഡ് മീ​ഡി​യ ) സ​ലിം പാ​വു​ത്തോ​ടി​ക (മീ​ഡി​യ വി​ഷ​ൻ) , ദി​ന​ൽ ആ​ന​ന്ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.