വ​ള​യം ആ​യോ​ട് മ​ല​യി​ൽ എ​ക്സൈ​സ് റെ​യ്ഡ്; 280 ലി​റ്റ​ർ വാ​ഷ് ന​ശി​പ്പി​ച്ചു
Wednesday, December 2, 2020 12:11 AM IST
നാ​ദാ​പു​രം: ക​ണ്ണ​വം വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന വ​ള​യം പ​ഞ്ചാ​യ​ത്തി​ലെ ആ​യോ​ട് മ​ല​യി​ൽ വാ​ഷ് ശേ​ഖ​രം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു.

വ​ട​ക​ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൻ​സാ​രി​യും സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ജ ചാ​രാ​യ നി​ർ​മാ​ണ​ത്തി​ന് സൂ​ക്ഷി​ച്ച് വ​ച്ച 280 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് സം​ഘം മ​ല​യോ​ര​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ബാ​ര​ലു​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു വാ​ഷ് ശേ​ഖ​രം. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജ​യ​രാ​ജ്, ഐ​ബി പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ റി​മേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബെ​ൻ​സി ബാ​ൽ, ജ​യ​ൻ , ര​തീ​ഷ്, വി​നീ​ത്, മി​ഥു​റാം, ഡ്രൈ​വ​ർ രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.