പ​ഞ്ചാ​യ​ത്തി​ന് ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ വീ​ഴ്ച: ആ​രോ​പ​ണം സ​ത്യ​വി​രു​ദ്ധ​മെ​ന്ന്
Wednesday, December 2, 2020 12:11 AM IST
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ച് വ​ർ​ഷ​ത്തെ പ​ദ്ധ​തി ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യെ​ന്ന ആ​രോ​പ​ണം സ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്ന് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ.
ശ​രാ​ശ​രി 70 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ ചെ​ല​വ​ഴി​ച്ചു​വെ​ന്നും 2018-19 വ​ർ​ഷ​ത്തി​ൽ പ​ദ്ധ​തി ഫ​ണ്ടി​ന്‍റെ 90 ശ​ത​മാ​നം ചെ​ല​വ​ഴി​ച്ച​തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് അ​വാ​ർ​ഡ് ല​ഭി​ച്ചി​രു​ന്ന​താ​യും യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, ക​ൺ​വീ​ന​ർ വി.​എ​സ്.​ഹ​മീ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.
2020-21 വ​ർ​ഷ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഇ​തു​വ​രെ 60.58 ശ​ത​മാ​നം ഫ​ണ്ട് ചെ​ല​വ​ഴി​ച്ച് സം​സ്ഥാ​ന​ത്ത് 25ാം സ്ഥാ​ന​ത്തും ജി​ല്ല​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്. 2019 -20 വ​ർ​ഷം പ​ഞ്ചാ​യ​ത്ത് പൂ​ർ​ത്തീ​ക​രി​ച്ച പ​ദ്ധ​തി​ക​ളു​ടെ 1.32 കോ​ടി​യു​ടെ ബി​ല്ല് ട്ര​ഷ​റി​യി​ൽ ന​ൽ​കി​യെ​ങ്കി​ലും സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​ത് പ​ദ്ധ​തി ചെ​ല​വ് കു​റ​യ്ക്കാ​ൻ കാ​ര​ണ​മാ​യി​യെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.