കു​ടും​ബ​ശ്രീ യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു ചേ​ർ​ക്കു​ന്നെന്ന്
Wednesday, December 2, 2020 12:12 AM IST
കു​റ്റ്യാ​ടി: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്നാ​ൽ പി​ന്നെ കു​ടും​ബ​ശ്രീ യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു ചേ​ർ​ക്ക​രു​തെ​ന്ന ക​ർ​ശ​ന നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കെ കു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പ​ക​മാ​യി യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു ചേ​ർ​ക്കു​ന്ന​താ​യി പ​രാ​തി.
എ​ൽ​ഡി​എ​ഫ്.​സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​നം പ്ര​ഖ്യാ​പി​ക്കാ​നാ​ണ് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗ​ങ്ങ​ൾ തി​ര​ക്കി​ട്ട് വി​ളി​ച്ചു ചേ​ർ​ക്കു​ന്ന​ത് .
ഇ​ത് തി​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ത്തി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നും ഇ​തി​നെ​തി​രെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ വി.​എം.​ച​ന്ദ്ര​ൻ ,പി.​അ​മ്മ​ദ് എ​ന്നി​വ​ർ പ​റ​ഞ്ഞു.