കര്‍​ശ​ന ന​ട​പ​ടി​യു​മാ​യി പോ​ലീ​സ്
Wednesday, December 2, 2020 12:12 AM IST
കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ള്‍ അ​വ​ശേ​ഷി​ക്കെ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ത്ത രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം. കൊ​ടി​യു​ടെ നി​റ​മോ ചി​ഹ്ന​മോ നേ​താ​ക്ക​ളെ​യോ നോ​ക്കാ​തെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സി​ന് അ​ത​ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളും ജി​ല്ലാ​വ​ര​ണാ​ധി​കാ​രി​യാ​യ ക​ള​ക്ട​റും നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഇ​തോ​ടെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു പി​ന്നാ​ലെ പോ​ലീ​സും നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു.
പോ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​തോ​ടെ കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ക്കു​ന്നു​ണ്ടോ​യെ​ന്ന് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും പ​ര​സ്പ​രം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും എ​തി​രാ​ളി​ക​ള്‍ പ​ക​ര്‍​ത്തി പോ​ലീ​സി​ന് കൈ​മാ​റു​ന്നു​ണ്ട്. പ്ര​ചാ​ര​ണ​ത്തി​നാ​ണ് സം​സ്ഥാ​ന നേ​താ​ക്ക​ളും മ​റ്റും കൂ​ടു​ത​ലാ​യി എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ഹാ​രം, ബൊ​ക്കെ, നോ​ട്ടു​മാ​ല ഷോ​ള്‍ എ​ന്നി​വ ന​ല്‍​കി​കൊ​ണ്ടു​ള്ള സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നേ​ര​ത്തെ ത​ന്നെ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പ​ല​യി​ട​ത്തും ഇ​ത് ലം​ഘി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​നി മു​ത​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.
സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​റ്റു​ള്ള​രോ​ട് സം​സാ​രി​ക്കു​മ്പോ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും ര​ണ്ട​ടി അ​ക​ലം പാ​ലി​ച്ചി​രി​ക്ക​ണം. സ്ഥാ​നാ​ര്‍​ഥി​യും സ്ഥാ​നാ​ര്‍​ഥി​യോ​ട് സം​സാ​രി​ക്കു​ന്ന​വ​രും നി​ര്‍​ബ​ന്ധ​മാ​യും മാ​സ്‌​ക് ധ​രി​ച്ചി​രി​ക്ക​ണം.
സം​സാ​രി​ക്കു​മ്പോ​ള്‍ മാ​സ്‌​ക് താ​ഴ്ത്താ​ന്‍ പാ​ടി​ല്ല. ഇ​ടു​ങ്ങി​യ മു​റി​ക​ളി​ല്‍ യോ​ഗം ചേ​രാ​ന്‍ പാ​ടി​ല്ല. കു​ട്ടി​ക​ളോ​ടും പ്രാ​യ​മാ​യ​വ​രോ​ടും ഗ​ര്‍​ഭി​ണി​ക​ളോ​ടും അ​ടു​ത്തി​ട​പ​ഴ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​റ്റ് വീ​ടു​ക​ളു​ടെ അ​ക​ത്ത് പ്ര​വേ​ശി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്. പൊ​തു​യോ​ഗ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന് പോ​ലീ​സി​ന്‍റെ മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങ​ണം.
വോ​ട്ട​ര്‍​മാ​ര്‍ മാ​സ്‌​ക്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ ക​ര്‍​ശ​ന​മാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും മ​റ്റും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ചു. ഏ​തെ​ങ്കി​ലും സ്ഥാ​നാ​ര്‍​ഥി​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​വു​ക​യോ ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദ്ദേ​ശി​ക്കു​ന്ന ക്വാ​റ​ന്‍റൈനി​ല്‍ പ്ര​വേ​ശി​ക്കു​ക​യോ ചെ​യ്യു​ന്ന​പ​ക്ഷം ഉ​ട​ന്‍​ത​ന്നെ പ്ര​ചാ​ര​ണ​രം​ഗ​ത്ത് നി​ന്ന് മാ​റി നി​ല്‍​ക്കു​ക​യും ജ​ന​ങ്ങ​ളു​മാ​യു​ള്ള സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്കു​ക​യും വേ​ണം. പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യ ശേ​ഷം ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടു​കൂ​ടി മാ​ത്ര​മേ തു​ട​ര്‍ പ്ര​വ​ര്‍​ത്ത​നം പാ​ടു​ള്ളൂ​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
മാ​ന​ദ​ണ്ഡം ലം​ഘി​ച്ചാ​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി പ​ണ​മ​ട​ച്ച് ത​ടി​യൂ​രാ​നും ക​ഴി​യി​ല്ല. എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ​ത് കേ​സെ​ടു​ത്ത് കു​റ്റ​പ​ത്രം സ​ഹി​തം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.
സ്‌​റ്റേ​ഷ​നി​ലെ​ത്തി പി​ഴ സം​ഖ്യ പ​റ​ഞ്ഞാ​ല്‍ വാ​ക്ക് ത​ര്‍​ക്ക​ത്തി​ന് കാ​ര​ണ​മാ​വു​മെ​ന്ന​തി​നാ​ലാ​ണ് കോ​ട​തി​യി​ല്‍ നേ​രി​ട്ട് ന​ല്‍​കു​ന്ന​ത്. 3000 രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കാ​റു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.