ത​വി​ഞ്ഞാ​ലി​ൽ ത​ട്ടു​പൊ​ളി​പ്പ​ൻ പ്ര​ചാ​ര​ണം
Wednesday, December 2, 2020 11:37 PM IST
ക​ൽ​പ്പ​റ്റ: തു​ട​ർ​ച്ച​യാ​യി മൂ​ന്നാം​വ​ട്ട​വും വി​ജ​യം ഉ​റ​പ്പി​ക്കാ​ൻ യു​ഡി​എ​ഫ്. പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള വ്യ​ഗ്ര​ത​യി​ൽ എ​ൽ​ഡി​എ​ഫ്. വോ​ട്ടെ​ണ്ണം ഇ​ര​ട്ടി​യാ​ക്കാ​ൻ എ​ൻ​ഡി​എ. ല​ക്ഷ്യ​പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന മൂ​ന്നു മു​ന്ന​ണി​ക​ളും വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ത​വി​ഞ്ഞാ​ൽ ഡി​വി​ഷ​നി​ൽ ന​ട​ത്തു​ന്ന​തു ത​ട്ടു​പൊ​ളി​പ്പ​ൻ പ്ര​ചാ​ര​ണം. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യും(22 വാ​ർ​ഡു​ക​ൾ) തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, 11, 12, 13, 14, 15 വാ​ർ​ഡു​ക​ളും ചേ​രു​ന്ന​താ​ണ് ത​വി​ഞ്ഞാ​ൽ ഡി​വി​ഷ​ൻ. ഇ​ക്കു​റി പ​ട്ടി​ക​വ​ർ​ഗ വ​നി​ത​യ്ക്കു സം​വ​ര​ണം ചെ​യ്ത​താ​ണ് മ​ണ്ഡ​ലം. 30,000ന​ടു​ത്താ​ണ് വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം.

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ത​വി​ഞ്ഞാ​ൽ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന വ​നി​താ ഹോ​ക്കി മു​ൻ താ​ര​വു​മാ​യ മീ​നാ​ക്ഷി രാ​മ​നാ​ണ് ഡി​വി​ഷ​നി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് സി​റ്റിം​ഗ് പ്ര​സി​ഡ​ന്‍റും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യ​ഷ​ൻ ത​വി​ഞ്ഞാ​ൽ വി​ല്ലേ​ജ് വൈ​സ് പ്ര​സി​ഡ​ന്‍റും ആ​ദി​വാ​സി ക്ഷേ​മ​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ അ​നി​ഷ സു​രേ​ന്ദ​നാ​ണ് എ​ൽ​ഡി​എ​ഫി​നു​വേ​ണ്ടി മ​ത്സ​ര​രം​ഗ​ത്ത്. എ​ട​മ​ന പ​ട്ടി​ക​വ​ർ​ഗ സ​ഹ​ക​ര​ണ സം​ഘം ഡ​യ​റ​ക്ട​ർ ബി​ന്ദു ബാ​ബു​വാ​ണ് ബി​ജെ​പി​യെ പ്ര​തി​നി​ധാ​നം ചെ​യ്തു തെ​ര​ഞ്ഞെ​ടു​പ്പു​ഗോ​ദ​യി​ൽ. 2015ൽ ​ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ൽ ജ​ന​വി​ധി തേ​ടി​യ​വ​രാ​ണ് മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ളും.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ കോ​ണ്‍​ഗ്ര​സി​ലെ എ. ​പ്ര​ഭാ​ക​ര​നാ​ണ് ഡി​വി​ഷ​നി​ൽ വി​ജ​യ​ഹാ​സം പൊ​ഴി​ച്ച​ത്. 315 വോ​ട്ടാ​യി​രു​ന്നു ഭൂ​രി​പ​ക്ഷം. ഇ​ക്കു​റി ഭൂ​രി​പ​ക്ഷം മെ​ച്ച​പ്പെ​ടു​ത്താ​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​തീ​ക്ഷ. എ​ന്നാ​ൽ ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ് എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത്. ഇ​ക്കു​റി ഡി​വി​ഷ​നി​ൽ വി​ജ​യ​ക്കൊ​ടി നാ​ട്ടാ​നാ​കു​മെ​ന്ന​തി​ൽ സ്ഥാ​നാ​ർ​ഥി​ക്കും എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​ന്ദേ​ഹ​മി​ല്ല. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കു 5,875 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. ഇ​ത്ത​വ​ണ ഇ​തി​ന്‍റെ ഇ​ര​ട്ടി​ക്ക​ടു​ത്തു വോ​ട്ട് എ​ൻ​ഡി​എ നേ​ടു​മെ​ന്നു ഡി​വി​ഷ​നി​ൽ മു​ന്ന​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന വി.​എ. സു​രേ​ഷ്ബാ​ബു പ​റ​യു​ന്നു.

ക​ർ​ഷ​ക​രും ക​ർ​ഷ​ക-​തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ആ​ദി​വാ​സി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഡി​വി​ഷ​നി​ലെ സ​മ്മ​തി​ദാ​യ​ക​ർ. വി​ക​സ​ന​വും ആ​ദി​വാ​സി-​തൊ​ഴി​ലാ​ളി ക്ഷേ​മ​വും ത​വി​ഞ്ഞാ​ലി​ൽ പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പു വി​ഷ​യ​ങ്ങ​ളാ​ണ്. മോ​ഡി സ​ർ​ക്കാ​ർ ഗ്രാ​മീ​ണ ജ​ന​ത​യ്ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​ൻ​ഡി​എ​യു​ടെ വോ​ട്ടു​പി​ടി​ത്തം. കാ​പ്പാ​ട്ടു​മ​ല മ​ക്കോ​ല അ​യ​നി​മൊ​ട്ട​മ്മ​ൽ രാ​മ​ന്‍റെ ഭാ​ര്യ​യാ​ണ് 45കാ​രി​യാ​യ മീ​നാ​ക്ഷി. രാ​ഹു​ൽ എം. ​രാ​മ​ൻ, റോ​ഹ​ൻ എം. ​രാ​മ​ൻ എ​ന്നീ മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.

ത​ല​പ്പു​ഴ ഗോ​ദാ​വ​രി കോ​ള​നി​യി​ലെ സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ​യാ​ണ് 33 കാ​രി​യാ​യ അ​നി​ഷ. സ​നു​ഷ്, സം​ഗീ​ത എ​ന്നി മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. ത​വി​ഞ്ഞാ​ൽ വി​മ​ല​ന​ഗ​ർ വെ​ള്ള​രി​വീ​ട്ടി​ൽ ബാ​ബു​വി​ന്‍റെ ഭാ​ര്യ​യാ​ണ് 36കാ​രി​യാ​യ ബി​ന്ദു. ആ​ദി​ത്യ ബാ​ബു മ​ക​നാ​ണ്.