ഹി​ത പ​രി​ശോ​ധ​ന ന​ട​ത്ത​ണം
Saturday, January 16, 2021 12:36 AM IST
നൂ​റു​ക​ണ​ക്കി​നു ക​ർ​ഷ​ക​രെ കു​ടി​യൊ​ഴി​പ്പി​ച്ചും ഹെ​ക്ട​ർ​ക​ണ​ക്കി​നു കൃ​ഷി​ഭൂ​മി വെ​ള്ള​ത്തി​ലാ​ക്കി​യും ജ​ല​സേ​ച​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നു ഡാം ​വി​രു​ദ്ധ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ വി. ​അ​ബ്ദു​ല്ല ഹാ​ജി, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എം. കേ​ളു, ക​ണ്‍​വീ​ന​ർ ആ​ർ. ര​വീ​ന്ദ്ര​ൻ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ജോ​യി കൂ​റാ​ന​യി​ൽ, കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​കു​ന്പോ​ൾ 148.35 ഹെ​ക്ട​ർ കൃ​ഷി​ഭൂ​മി വെ​ള്ള​ത്തി​ലാ​കും. 1,371.13 മീ​റ്റ​ർ ജി​ല്ലാ റോ​ഡും 1,891 മീ​റ്റ​ർ ഗ്രാ​മീ​ണ റോ​ഡും അ​നേ​കം കെ​ട്ടി​ട​ങ്ങ​ളും മു​ങ്ങി​പ്പോ​കും.
ജി​ല്ല​യി​ൽ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യു​ള്ള വി​ല്ലേ​ജു​ക​ളി​ലൊ​ന്നാ​ണ് എ​ട​വ​ക. ക​ഴി​ഞ്ഞ ര​ണ്ടു പ്ര​ള​യ​ങ്ങ​ളും ബാ​ധി​ക്കാ​ത്ത വി​ല്ലേ​ജി​ൽ കു​ടി​വെ​ള്ള ക്ഷാ​മ​മോ വ​ന്യ​ജീ​വി ശ​ല്യ​മോ ഇ​പ്പോ​ഴി​ല്ല. നി​ല​വി​ലെ ര​ണ്ട് അ​ണ​ക്കെ​ട്ടു​ക​ൾ​ത​ന്നെ ജി​ല്ല​യി​ലെ പ്ര​കൃ​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ൾ​ക്കു താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. ഇ​നി​യും ഒ​ര​ണ​ക്കെ​ട്ടു​കൂ​ടി താ​ങ്ങാ​നു​ള്ള ശേ​ഷി വ​യ​നാ​ടി​നു ഇ​ല്ലെ​ന്ന പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ മു​ന്ന​റി​യി​പ്പു മു​ഖ​വി​ല​യ്ക്കെ​ടു​ക്കേ​ണ്ട​തു​ണ്ട്. വ​ർ​ധി​ച്ച അ​ള​വി​ൽ വെ​ള്ളം കെ​ട്ടി​നി​ർ​ത്തു​ന്ന അ​ണ​യ്ക്കു പ​ക​രം ഇ​ട​ത്ത​രം ത​ട​യ​ണ​ക​ളാ​ണ് പ്ര​ദേ​ശ​ത്തു നി​ർ​മി​ക്കേ​ണ്ട​ത്. ക​ബ​നി ജ​ല​ത്തി​ൽ കേ​ര​ള​ത്തി​നു അ​വ​കാ​ശ​പ്പെ​ട്ട വി​ഹി​തം ത​ട​യ​ണ​ക​ൾ ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ചും ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. പ്ര​ദേ​ശ​ത്തെ കു​റ​ച്ചാ​ളു​ക​ൾ മാ​ത്ര​മാ​ണ് തൊ​ണ്ടാ​ർ പ​ദ്ധ​തി​യെ അ​നു​കൂ​ലി​ക്കു​ന്ന​ത്.

പ​ദ്ധ​തി​ക്കാ​യി ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി​ക്കു പൊ​ന്നു​വി​ല കി​ട്ടു​മെ​ന്നാ​ണ് ഇ​ക്കൂ​ട്ട​രു​ടെ പ്ര​ച​ര​ണം. കു​ടി​യൊ​ഴി​യേ​ണ്ടി​വ​രു​ന്ന ഗോ​ത്ര​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ത​ട​ക്കം കു​ടും​ബ​ങ്ങ​ൾ പി​ന്നീ​ട് എ​വി​ടെ, എ​ങ്ങ​നെ ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കും എ​ന്ന​തി​ൽ പ​ദ്ധ​തി അ​നു​കൂ​ലി​ക​ൾ മൗ​ന​ത്തി​ലാ​ണ്. പ​ദ്ധ​തി വി​ഷ​യ​ത്തി​ൽ പ്ര​ദേ​ശ​ത്തെ ഒ​രോ വീ​ട്ടി​ലു​മെ​ത്തി അ​ധി​കാ​രി​ക​ൾ ഹി​ത പ​രി​ശോ​ധ​ന ന​ട​ത്ത​ണം.
ഭൂ​രി​പ​ക്ഷം കു​ടും​ബ​ങ്ങ​ളും എ​തി​ർ​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​യാ​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണം. തൊ​ണ്ടാ​ർ പ​ദ്ധ​തി​ക്കെ​തി​രാ​യ സ​മ​ര​സം​ഗ​മം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു മൂ​ളി​ത്തോ​ട് എ​എ​ൽ​പി സ്കൂ​ളി​ൽ ചേ​രു​മെ​ന്നും ഡാം ​വി​രു​ദ്ധ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.