മൂ​ളി​ത്തോ​ടി​ലേ​തു വ​ൻ​കി​ട പ​ദ്ധ​തി​യ​ല്ല
Saturday, January 16, 2021 12:36 AM IST
തൊ​ണ്ടാ​ർ പ​ദ്ധ​തി നാ​ടി​ന്‍റെ ന​ൻ​മ​യ്ക്കു ഉ​ത​കു​ന്ന​താ​ണെ​ന്നു ഡാം ​ക​ർ​മ​സ​മി​തി ചെ​യ​ർ​മാ​ൻ എം.​വി. പൗ​ലോ​സ്, ക​ണ്‍​വീ​ന​ർ വി.​ഐ. ജോ​സ്, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ എ​ട​ക്കാ​ട് അ​ബ്ദു​ല്ല, എം.​ആ​ർ. ബാ​ല​ൻ, കെ.​എം. രാ​ജ​ൻ, ഇ.​കെ. ബാ​ബു, എ. ​കു​മാ​ര​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ത്പ​ര​ക​ക്ഷി​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്. കാ​രാ​പ്പു​ഴ​യും ബാ​ണാ​സു​ര​സാ​ഗ​റും പോ​ലു​ള്ള വ​ൻ​കി​ട പ​ദ്ധ​തി​യ​ല്ല മൂ​ളി​ത്തോ​ടി​ൽ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. 0.3 ടി​എം​സി മാ​ത്ര​മാ​ണ് നി​ർ​ദി​ഷ്ട അ​ണ​യു​ടെ ജ​ല​സം​ഭ​ര​ണ​ശേ​ഷി. മൂ​ളി​ത്തോ​ടി​നു കു​റു​കെ നി​ർ​മി​ക്കു​ന്ന അ​ണ​യ്ക്കു 205 മീ​റ്റ​ർ നീ​ള​വും 8.5 മീ​റ്റ​ർ ഉ​യ​ര​വു​മാ​ണ് ഉ​ണ്ടാ​കു​ക. സം​ഭ​ര​ണ​ശേ​ഷി കാ​രാ​പ്പു​ഴ അ​ണ​യു​ടേ​ത് 2.78ഉം ​ബാ​ണാ​സു​ര​സാ​ഗ​ർ അ​ണ​യു​ടേ​ത് 6.7ഉം ​ടി​എം​സി​യാ​ണ്. ക​ബ​നി​ജ​ല​ത്തി​ൽ 21 ടി​എം​സി ഉ​പ​യോ​ഗി​ക്കാ​ൻ കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക ട്രി​ബ്യൂ​ണ​ൽ കേ​ര​ള​ത്തി​നു അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ കാ​ലാ​വ​ധി 2034 ഫെ​ബ്രു​വ​രി​യി​ൽ അ​വ​സാ​നി​ക്കും. അ​തി​നു​മു​ന്പ് തൊ​ണ്ടാ​ർ പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ത്ത​തു വ​രും​ത​ല​മു​റ​യോ​ടു​ള്ള അ​നീ​തി​യാ​കും.
പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു വ​ൻ​തോ​തി​ൽ കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കേ​ണ്ട​തി​ല്ല. അ​ണ നി​ർ​മി​ക്കു​ന്ന​തു​മൂ​ലം മു​ങ്ങി​പ്പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ൾ അ​ട​ക്കം 105 കെ​ട്ടി​ട​ങ്ങ​ൾ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. പ​ദ്ധ​തി​ക്കാ​യി തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഇ​ണ്ട്യേ​രി​ക്കു​ന്നി​ലാ​ണ് ആ​ദി​വാ​സി ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രി​ക. ഇ​വി​ടെ 34 വീ​ടു​ക​ളി​ലാ​യി 143 പ​ട്ടി​ക​വ​ർ​ഗ​ക്കാ​രാ​ണു​ള്ള​ത്. 35 ഏ​ക്ക​ർ ക​ര​യും 24 ഏ​ക്ക​ർ വ​യ​ലു​മാ​ണ് ഇ​ത്ര​യും വീ​ട്ടു​കാ​രു​ടെ കൈ​വ​ശം.

പ​ദ്ധ​തി​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​രാ​ണ് ഇ​ണ്ട്യേ​രി​ക്കു​ന്നി​ലെ പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളി​ൽ അ​ധി​ക​വും. ബ​സ് റൂ​ട്ട് ന​ഷ്ട​മാ​കു​ന്ന ഒ​രു റോ​ഡു​പോ​ലും പ​ദ്ധ​തി പ്ര​ദേ​ശ​ത്തി​ല്ല. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ഒ​ന്നും മു​ങ്ങി​പ്പോ​കി​ല്ല. പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ ഭൂ​മി​യി​ൽ 80 ശ​ത​മാ​ന​വും വ​യ​ലാ​ണ്. ജ​ല​സേ​ച​ന സൗ​ക​ര്യ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ വ​യ​ൽ ത​രി​ശി​ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ൾ. എ​ന്നി​രി​ക്കേ അ​ണ​യു​ടെ എ​ഫ്ആ​ർ​എ​ൽ സ​ർ​വേ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണം. ഭൂ​മി​യും വീ​ടും ന​ഷ്ട​മാ​കു​ന്ന​വ​ർ​ക്കാ​യി സ​ർ​ക്കാ​ർ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ക​ർ​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.