കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, January 16, 2021 10:54 PM IST
ഗൂ​ഡ​ല്ലൂ​ർ: ​കു​ന്നൂ​ർ കൊ​ല​കൊ​ന്പ​യി​ൽ കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ സ്വ​കാ​ര്യ തോ​ട്ട​ത്തി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ജാ​ർ​ഖ​ണ്ട് സ്വ​ദേ​ശി ല​ക്ഷ്മ​ണ​ൻ-​സോ​മ​ൻ​കു​മാ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ പ്രീ​തി​കു​മാ​രി​യു​ടെ(​എ​ട്ട്)​മൃ​ത​ദേ​ഹ​മാ​ണ് ഗ്രൈ​ക്ക്മോ​ർ എ​സ്റ്റേ​റ്റി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ണ്ടെ​ത്തി​യ​ത്.

അ​ഴു​കി​തു​ട​ങ്ങി​യ മൃ​ത​ദേ​ഹം അ​ഗ്നി-​ര​ക്ഷാ​സേ​ന പു​റ​ത്തെ​ടു​ത്തു കു​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ക​ഴി​ഞ്ഞ മാ​സം 21നാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ നീ​ല​ഗി​രി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നി​യോ​ഗി​ച്ച ഒ​ന്പ​തം​ഗ സം​ഘം നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.