ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ പ​ദ്ധ​തി: ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ആ​ക്‌ഷൻ ക​മ്മി​റ്റി ധ​ർ​ണ 20ന്
Sunday, January 17, 2021 12:19 AM IST
ക​ൽ​പ്പ​റ്റ: ത​ല​ശേ​രി-​മൈ​സൂ​രു റെ​യി​ൽ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ല​ത്തു​ന്ന​തി​നു ആ​സൂ​ത്ര​ണം ചെ​യ്ത പ്ര​ക്ഷോ​ഭ പ​ര​ന്പ​ര​യു​ടെ ഭാ​ഗ​മാ​യി 20നു ​ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്നു നീ​ല​ഗി​രി വ​യ​നാ​ട് നാ​ഷ​ണ​ൽ ഹൈ​വേ ആ​ൻ​ഡ് റെ​യി​ൽ​വേ ആ​ക്‌ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​വ​ർ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു പ​ങ്കെ​ടു​ക്കു​ന്ന ധ​ർ​ണ രാ​വി​ലെ 10നു ​ബ​ത്തേ​രി ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. റെ​യി​ൽ പ​ദ്ധ​തി​ക്കാ​യി സെ​ക്ര​ട്ട​റി​യ​റ്റ് പ​ടി​ക്ക​ലും ധ​ർ​ണ സം​ഘ​ടി​പ്പി​ക്കും. ഇ​തി​നു​ള്ള തി​യ​തി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.
ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ പ​ദ്ധ​തി​ക്കു 2016ൽ ​കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​തും നി​ർ​മാ​ണം തു​ട​ങ്ങു​ന്ന​തി​നു പി​ങ്ക് ബു​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തു​മാ​ണ്. പ​ദ്ധ​തി സം​യു​ക്ത സം​രം​ഭ​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ കേ​ന്ദ്ര,സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക​രാ​ർ ഒ​പ്പി​ടു​ക​യു​മു​ണ്ടാ​യി. തു​ട​ർ​ന്നു ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ഡി​എം​ആ​ർ​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.2017 ജ​നു​വ​രി ഒ​ന്നി​നു ഡി​എം​ആ​ർ​സി മേ​ധാ​വി ഡോ. ​ഇ. ശ്രീ​ധ​ര​ൻ ക​ൽ​പ്പ​റ്റ​യി​ലെ​ത്തി ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.​അ​ഞ്ചു​വ​ർ​ഷം​കൊ​ണ്ട് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നു അ​ദ്ദേ​ഹം അ​റി​യി​ച്ചു. 2017 ജ​നു​വ​രി 17നു ​മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ക​ൽ​പ്പ​റ്റ​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത ജ​ന​കീ​യ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ദ്ധ​തി ലോ​ഞ്ചിം​ഗ് പ്ര​ഖ്യാ​പി​ച്ചു. തു​ട​ർ​ന്നു ഡി​എം​ആ​ർ​സി സം​ഘം വ​യ​നാ​ട്ടി​ലും നി​ല​ന്പൂ​രി​ലും ക​ർ​ണാ​ട​ക​യി​ലു​മെ​ത്തി അ​ന്തി​മ സ്ഥ​ല നി​ർ​ണ​യ സ​ർ​വേ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.
സ​ർ​വേ​യ്ക്കു അ​നു​വ​ദി​ച്ച എ​ട്ടു കോ​ടി രൂ​പ​യി​ൽ ര​ണ്ടു കോ​ടി രൂ​പ ഡി​എം​ആ​ർ​സി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച് 2017 ഫെ​ബ്രു​വ​രി 11നു ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി. എ​ന്നാ​ൽ അ​ന്നു​ത​ന്നെ ഈ ​ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ചു. ഡോ.​ഇ. ശ്രീ​ധ​ര​ൻ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും തു​ക അ​നു​വ​ദി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ പ​ദ്ധ​തി​യു​ടെ സ​ർ​വേ നി​ർ​ത്തി​വ​യ്ക്കാ​നും കോ​ഴി​ക്കോ​ട്ടെ​യും തി​രു​വ​ന​ന്ത​പു​ര​ത്തെ​യും ഓ​ഫീ​സു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​നും ഡി​എം​ആ​ർ​സി നി​ർ​ബ​ന്ധി​ത​മാ​യ​ത്.
ഭ​ര​ണ​ത്തി​ൽ സ്വാ​ധീ​ന​മു​ള്ള ചി​ല സാ​ന്പ​ത്തി​ക ശ​ക്തി​ക​ൾ മു​ഖ്യ​മ​ന്ത്രി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​താ​ണ് ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ പ​ദ്ധ​തി​ക്കു വി​ന​യാ​യ​ത്. ത​ല​ശേ​രി-​മൈ​സൂ​രു റെ​യി​ൽ പ​ദ്ധ​തി​ക്കു​വേ​ണ്ടി ച​ര​ടു​വ​ലി​ച്ച​വ​രാ​ണ് മു​ഖ്യ​മ​ന്ത്രി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ത്. സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചു ഡി​എം​ആ​ർ​സി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ത​ല​ശേ​രി-​മൈ​സൂ​രു റെ​യി​ൽ പ​ദ്ധ​തി സാ​ങ്കേ​തി​ക​മാ​യും സാ​ന്പ​ത്തി​ക​മാ​യും പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നു വ്യ​ക്ത​മാ​യ​താ​ണ്.
പി​ന്നീ​ട് കൊ​ങ്ക​ണ്‍ കോ​ർ​പ​റേ​ഷ​ൻ സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ച പ​ഠ​ന റി​പ്പോ​ർ​ട്ടും ത​ല​ശേ​രി-​മൈ​സൂ​രു റെ​യി​ൽ പ​ദ്ധ​തി​ക്ക​നു​കൂ​ല​മാ​യി​രു​ന്നി​ല്ല. എ​ന്നി​ട്ടും ദു​ർ​വാ​ശി വെ​ടി​യാ​നും ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ പ​ദ്ധ​തി​യു​ടെ സ​ർ​വേ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു അ​നു​മ​തി ന​ൽ​കാ​നും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ത​യാ​റാ​കു​ന്നി​ല്ല. ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ പ​ദ്ധ​തി​ക്കു ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ അ​നു​കൂ​ല​മ​ല്ലെ​ന്ന തെ​റ്റാ​യ​വാ​ദം സം​സ്ഥാ​ന​ത്തു അ​ധി​കാ​രം കൈ​യാ​ളു​ന്ന ചി​ല​ർ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.
ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ പ​ദ്ധ​തി​ക്കു ക​ർ​ണാ​ട​ക എ​തി​ര​ല്ല. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി ക​ർ​ണാ​ട അ​യ​ച്ച ക​ത്ത് സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​ഴ്ത്തി​വ​യ്ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്തു​ത​ക​ൾ മു​ഖ്യ​മ​ന്ത്രി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ വ​യ​നാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ക​ണ്‍​വീ​ന​ർ അ​ഡ്വ.​ടി.​എം. റ​ഷീ​ദ്, പി.​വൈ. മ​ത്താ​യി, വി​ന​യ​കു​മാ​ർ അ​ഴീ​പ്പു​റ​ത്ത്, മോ​ഹ​ൻ ന​വ​രം​ഗ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.