കേ​ര​ളം ക​ണ്ട​ത് വോ​ട്ട് ത​ട്ടാ​നു​ള്ള ബ​ജ​റ്റ്: യു​ഡി​എ​ഫ്
Sunday, January 17, 2021 11:03 PM IST
ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​ത​ട്ടാ​നു​ള്ള ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി ഡോ.​ടി.​എം. തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച​തെ​ന്നു യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​പി.​എ. ക​രീം, ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ എ​ന്നി​വ​ർ ആ​രോ​പി​ച്ചു. ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടെ ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​വും കൂ​ട്ടി​മു​ട്ടി​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കു ആ​ശ്വാ​സം പ​ക​രു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ബ​ജ​റ്റി​ൽ ഇ​ല്ല. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ങ്ങ​ളി​ൽ ബ​ജ​റ്റു​ക​ളി​ൽ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ളി​ൽ പ​ല​തും നി​റ​വേ​റി​യി​ട്ടി​ല്ല. എ​ന്നി​രി​ക്കെ​യാ​ണ് ഭ​ര​ണം ക​ഴി​യാ​റാ​യ​പ്പോ​ൾ ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കി പു​ത്ത​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ.ജി​ല്ല​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം തീ​ർ​ത്തും നി​രാ​ശാ​ജ​ന​ക​മാ​ണ് ബ​ജ​റ്റ്.
വ​യ​നാ​ട് കാ​ർ​ഷി​ക ജി​ല്ല​യാ​ണ്. ജി​ല്ല​യി​ലെ മു​ഖ്യ​വി​ള​ക​ളി​ലൊ​ന്നാ​ണ് കാ​പ്പി. 1,200,00ഓ​ളം കാ​പ്പി​ത്തോ​ട്ട​ങ്ങ​ൾ ജി​ല്ല​യി​ലു​ണ്ട്. ജി​ല്ല​യി​ലെ ചെ​റു​കി​ട കാ​പ്പി​ക്ക​ർ​ഷ​ക​രു​ടെ എ​ണ്ണം അ​ര ല​ക്ഷ​ത്തി​ൽ അ​ധി​ക​മാ​ണ്. നി​ല​വി​ൽ ഉ​ണ്ട​ക്കാ​പ്പി കി​ലോ​ഗ്രാ​മി​നു 65 രൂ​പ​യാ​ണ് വി​ല. ബ്രാ​ന്‍റ​ഡ് കോ​ഫി ഉ​ത്പാ​ന​ദ​ത്തി​നു​ള്ള കാ​പ്പി​ക്കു​രു കി​ലോ​ഗ്രാ​മി​നു 90 രൂ​പ ത​റ​വി​ല നി​ശ്ച​യി​ച്ച് സം​ഭ​രി​ക്കു​മെ​ന്നാ​ണ് ബ​ജ​റ്റി​ൽ പ​റ​യു​ന്ന​ത്. ഇ​തി​നാ​യി അ​ഞ്ചു കോ​ടി രൂ​പ​യാ​ണ് നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. ഈ ​തു​ക വി​നി​യോ​ഗി​ച്ചു 2,000 ട​ണ്‍ കാ​പ്പി​യാ​ണ് സം​ഭ​രി​ക്കാ​നാ​കു​ക. ജി​ല്ല​യി​ലെ മൊ​ത്തം കാ​പ്പി​യും ത​റ​വി​ല​യ്ക്കു സം​ഭ​രി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ങ്കി​ൽ 200 കോ​ടി രൂ​പ​യെ​ങ്കി​ലും നീ​ക്കി​വ​യ്ക്ക​ണ​മാ​യി​രു​ന്നു.
ബ്രാൻഡ​ഡ് കോ​ഫി​ക്കാ​യു​ള്ള കാ​പ്പി​ക്കു​രു സം​ഭ​ര​ണം ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി​ക്കാ​ണ് ഗു​ണം ചെ​യ്യു​ക.കോ​ഫി ബ്രാ​ൻ​ഡിം​ഗ് ക​ഴി​ഞ്ഞ നാ​ലു ബ​ജ​റ്റു​ക​ളി​ൽ പ​റ​ഞ്ഞി​ട്ടും ന​ട​ന്നി​ട്ടു​മി​ല്ല. ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി അം​ങ്ങ​ളി​ൽ 95 ശ​ത​മാ​ന​വും സി​പി​എ​മ്മു​കാ​രാ​ണ്. പാ​ർ​ട്ടി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സൊ​സൈ​റ്റി​യെ വ​ള​ർ​ത്താ​നാ​ണ് ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി​യ​ത്. പാ​വ​പ്പെ​ട്ട കൃ​ഷി​ക്കാ​ർ​ക്ക് ഗു​ണം കി​ട്ടാ​ന​ല്ല.ചെ​റു​കി​ട കാ​പ്പി​ക്കൃ​ഷി​ക്കാ​രെ സ​ഹാ​യി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ങ്കി​ൽ ര​ണ്ട​ര ഏ​ക്ക​ർ വ​രെ തോ​ട്ട​മു​ള്ള വ​ർ​ക്കു ഏ​ക്ക​റി​ന് 10,000 രൂ​പ ഇ​ൻ​സ​ന്‍റീ​വ് ക​ർ​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നേ​രി​ട്ടു ല​ഭ്യ​മാ​ക്ക​ണം. ഒ​രു കി​ലോ കാ​പ്പി​പ്പ​രി​പ്പി​ന് 150 രൂ​പ​യെ​ങ്കി​ലും വി​ല കി​ട്ടു​ന്ന​തു​വ​രെ ഇ​തു തു​ട​ര​ണം.
വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​നു 300 കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പ​ക്ഷേ, മെ​ഡി​ക്ക​ൽ കോ​ള​ജ് എ​വി​ടെ തു​ട​ങ്ങു​മെ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. സ്ഥ​ല​മെ​ടു​പ്പി​ൽ വ​സ്തു​വ്യാ​പാ​രി​ക​ളു​ടെ സ്വ​ഭാ​വ​മാ​ണ് സ​ർ​ക്കാ​രി​ന്. മ​ട​ക്ക​മ​ല​യി​ൽ സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച സ്ഥ​ല​ത്തു മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ കാ​ര​ണം സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളോ​ടു വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും നേതക്കൾ ആവശ്യപ്പെട്ടു.