സൈ​നി​ക​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Monday, January 18, 2021 9:38 PM IST
ഗൂ​ഡ​ല്ലൂ​ർ: രാ​ജ​സ്ഥാ​നി​ലെ ജോ​ലി സ്ഥ​ല​ത്ത് സൈ​നി​ക​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഉൗ​ട്ടി അ​ച്ച​ന​ക്ക​ൽ സ്വ​ദേ​ശി ഹ​വി​ൽ​ദാ​ർ വി​വേ​കാ​ന​ന്ദ് (38) ആ​ണ് മ​രി​ച്ച​ത്. രാ​ജ​സ്ഥാ​നി​ലെ ജോ​ദ്പൂ​രി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​പ​ക​ടം. ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.
മൃ​ത​ദേ​ഹം പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ കോ​യ​ന്പ​ത്തൂ​രി​ൽ എ​ത്തി​ച്ച് അ​വി​ടെ നി​ന്ന് സൈ​നി​ക ആം​ബു​ല​ൻ​സി​ൽ നാ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ പൊ​തു ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. അ​ടു​ത്ത മാ​സം ജ​മ്മു കാ​ശ്മീ​രി​ലേ​ക്ക് സ്ഥ​ലം മാ​റാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.