സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് വ​ഴി അ​ർ​ഹ​ത​യു​ള്ള മു​ഴു​വ​ൻ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും നി​യ​മ​നം ന​ൽ​ക​ണം: പി.​കെ. ജ​യ​ല​ക്ഷ്മി
Monday, January 18, 2021 11:45 PM IST
ക​ൽ​പ്പ​റ്റ: സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് വ​ഴി അ​ർ​ഹ​ത​യു​ള്ള മു​ഴു​വ​ൻ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്കും നി​യ​മ​നം ന​ൽ​ക​ണ​മെ​ന്ന് എ​ഐ​സി​സി അം​ഗം പി.​കെ. ജ​യ​ല​ക്ഷ്മി ആ​വ​ശ്യ​പ്പെ​ട്ടു. വ​നാ​തി​ർ​ത്തി​ക​ളി​ലും പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളോ​ട് ചേ​ർ​ന്നും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ട്ടി​ക​വ​ർ​ഗ യു​വ​തീ യു​വാ​ക്ക​ളെ യൂ​ണീ​ഫോം സേ​ന​യു​ടെ ഭാ​ഗ​മാ​ക്കാ​ൻ മു​ൻ സ​ർ​ക്കാ​രാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. എ​ന്നാ​ൽ പി​ന്നീ​ട് വ​ന്ന ഇ​ട​തു സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ച്ചു.
ഇ​ത​നു​സ​രി​ച്ച് ഇ​പ്പോ​ൾ പി​എ​സ്‌​സി ന​ൽ​കി​യ നി​യ​മ​ന ഉ​ത്ത​ര​വി​ൽ എ​ല്ലാ യോ​ഗ്യ​ത​യു​മു​ണ്ടാ​യി​ട്ടും അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് നി​യ​മ​നം ന​ൽ​കാ​തെ പി​എ​സ്‌​സി വ​ഞ്ചി​ച്ചു​വെ​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പ​രാ​തി സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തി​ലെ​ടു​ക്ക​ണം. വ​നാ​ന്ത​ര​ങ്ങ​ളി​ലെ​യും വ​നാ​തി​ർ​ത്തി​ക​ളി​ലെ​യും സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​ക​ളി​ൽ വ​സി​ക്കു​ന്ന പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി കാ​റ്റ​ഗ​റി ന​ന്പ​ർ 8/2020, 9/2020 എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് എ​ഴു​ത്ത് പ​രീ​ക്ഷ​യി​ല്ലാ​തെ ന​ട​ത്തി​യ നി​മ​ന​ത്തി​ലാ​ണ് വ​ന​ത്തി​നു​ള്ളി​ൽ താ​മ​സി​ക്കു​ന്ന​വ​ര​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പു​റ​ത്താ​യ​ത്. വ​ന​ത്തി​ലോ വ​ന​ത്തി​ന് സ​മീ​പ​ത്തോ താ​മ​സി​ക്കു​ന്ന​വ​ർ​ക്കെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​ട്ടും ന​ഗ​ര​ങ്ങ​ളി​ല​ട​ക്കം താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് നി​യ​മ​നാ​നു​മ​തി ന​ൽ​കി​യെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഈ ​വി​ഷ​യം മു​ഖ്യ​മ​ന്ത്രി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ർ​ഹ​ത​പ്പെ​ട്ട മു​ഴു​വ​ൻ പേ​ർ​ക്കും ഉ​ട​ൻ നി​യ​മ​നം ന​ൽ​ക​ണ​മെ​ന്നും ജ​യ​ല​ക്ഷ്മി ആ​വ​ശ്യ​പ്പെ​ട്ടു.