റൂ​റ​ൽ ഡ​വ​ല​പ്മെ​ന്‍റ് സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Thursday, January 21, 2021 12:16 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ റൂ​റ​ൽ ഡ​വ​ല​പ്മെ​ന്‍റ് സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ക്ഷീ​ര​സം​ഘ​ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​തി​നി​ധി പി. ​ഗ​ഗാ​റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, ബ​ത്തേ​രി കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ഡ​യ​റ​ക്ട​ർ എം.​എ​സ്. സു​രേ​ഷ് ബാ​ബു, സീ​നി​യ​ർ ഇ​ൻ​സ്പെ​ക്ട​ർ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) ഓ​ഫീ​സ​ർ പി.​കെ. വി​ജ​യ​ൻ, സി.​പി. വി​ൽ​സെ​ന്‍റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​ൻ​കി​ട ഡാ​മു​ക​ൾ
വ​യ​നാ​ടി​നു വേ​ണ്ട: നീ​തി​വേ​ദി

ക​ൽ​പ്പ​റ്റ: ഏ​റെ പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​മു​ള്ള വ​യ​നാ​ട് ജി​ല്ല​യി​ൽ തൊ​ണ്ടാ​ർ പോ​ലു​ള്ള വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും ആ​രം​ഭി​ക്ക​രു​തെ​ന്ന് നീ​തി​വേ​ദി ജ​ന​റ​ൽ ബോ​ഡി യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ആ​ദി​വാ​സി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള സാ​ധാ​ക്കാ​ര​ക്കാ​രാ​യ ജ​ന​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ​ദ്ധ​തി​ക​ൾ അ​ല്ല ന​മു​ക്ക് വേ​ണ്ട​തെ​ന്നും ചെ​റു​കി​ട ജ​ല​സേച​ന മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ കു​ടി​വെ​ള്ള​വും കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വെ​ള്ള​വും എ​ത്തി​ക്കു​ന്ന​തി​നാ​ണ് മു​ൻ​ഗ​ണ​ന കൊ​ടു​ക്കേ​ണ്ട​തെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. നീ​തി​വേ​ദി പ്ര​സി​ഡ​ന്‍റ് ഫാ. ​തോ​മ​സ് ജോ​സ​ഫ് തേ​ര​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫ്ളെ​യ്സി ജോ​സ്, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ. ​മി​നി വാ​ഴ​വ​റ്റ, ജി​ല്ലാ പീ​സ് ഫോ​റം ചെ​യ​ർ​മാ​ൻ കെ.​ഐ. തോ​മ​സ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ ചീ​ക്ക​ല്ലൂ​ർ, അ​ഡ്വ മ​രി​യ, ഫാ.​സ്റ്റീ​ഫ​ൻ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.