തൈ​പ്പൂ​യ മ​ഹോ​ത്സ​വം 26 മു​ത​ൽ
Saturday, January 23, 2021 11:48 PM IST
വൈ​ത്തി​രി: വൈ​ദ്യ​ഗി​രി ശ്രീ ​സു​ബ്ര​മ​ണ്യ​സ്വാ​മീ​ക്ഷേ​ത്ര​ത്തി​ലെ തൈ​പ്പൂ​യ മ​ഹോ​ത്സ​വം 26, 27, 28 തി​യ​തി​ക​ളി​ൽ ന​ട​ത്തും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് മാ​ത്ര​മാ​യി​രി​ക്കും ഇ​ത്ത​വ​ണ ഉ​ത്സ​വ​ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക. ക​ല​ശം ആ​ട​ൽ, പു​ഷ്പാ​ഭി​ഷേ​കം, ച​ന്ദ​നം ചാ​ർ​ത്ത​ൽ, വേ​ൽ സ​മ​ർ​പ്പ​ണം, നി​റ​മാ​ല വി​ള​ക്ക്, തു​ട​ങ്ങി​യ വ​ഴി​പാ​ടു​ക​ളും പൂ​ജ​ക​ളും ന​ട​ത്തും.