പുൽപ്പള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വികസന സംവാദവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. നാടിന്റെ സമഗ്രവികസനം ലക്ഷ്യംവച്ചുകൊണ്ടുള്ള വികസന മാർഗ്ഗരേഖയാണ് ചർച്ച ചെയ്തത്. വന്യമൃഗശല്യം, കുടിവെള്ളക്ഷാമം, കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ച, അതുമൂലമുണ്ടായ വ്യാപാര മാന്ദ്യം, ഭവനരഹിതർ, ആദിവാസികളുടെ പ്രശ്നങ്ങൾ, ഫയർ സ്റ്റേഷന്റെ അഭാവം തുടങ്ങിയ വിഷയങ്ങളാണ് ചർച്ചകളിൽ ഉന്നയിക്കപ്പെട്ടത്.
സമ്മേളനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, ജില്ലാ പഞ്ചായത്ത് മെന്പർമാരായ ബിന്ദു പ്രകാശ്, ബീന ജോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളായ മേഴ്സി ബെന്നി, നിഖില, രജനി ചന്ദ്രൻ, കലേഷ്, ലൗലി ഷാജി, പഞ്ചായത്ത് സെക്രട്ടറി തോമസ്, അനിൽ സി. കുമാർ, ഡോ. ജോഷി മാത്യു, കെ.എസ്. അജിമോൻ, ഇ.ടി. ബാബു, ഷൈല ടോമി, അജേഷ്, പി.സി. ബേബി, പഞ്ചായത്ത് മെന്പർമാർ എന്നിവർ പ്രസംഗിച്ചു.
കെ. ജോസഫ്, പി.സി. ടോമി, ഇ.കെ. മുഹമ്മദ്, കുന്നത്ത് ജോസ്, സി.കെ. ബാബു, വേണുഗോപാൽ, എം.കെ. ബേബി, സുധാകരൻ, പി.വി. ജോസഫ്, പി.എം. പൈലി, പ്രസന്നകുമാർ, സജി വർഗീസ്, ഷൈജു, ഷാജി മോൻ, സുനിൽ ജോർജ്, രാഘവൻ എന്നിവർ നേതൃത്വം നൽകി.