ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി: ജ​നം പ​രി​ഭ്രാ​ന്ത​രാ​യി
Thursday, February 25, 2021 11:58 PM IST
ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ ഹ​ട്ടി​വ​യ​ലി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​യി. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​ണ് സം​ഭ​വം. രാ​വി​ലെ 10.30 വ​രെ ഒ​റ്റ​യാ​ൻ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ചു​റ്റി​ത്തി​രി​ഞ്ഞു. ആ​ദ്യ​മാ​യാ​ണ് ആ​ന ഗ്രാ​മ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ പ​റ​ഞ്ഞു.

സ​മീ​പ​ത്തെ വ​ന​ത്തി​ൽ നി​ന്നാ​ണ് ആ​ന ഇ​റ​ങ്ങി​യ​ത്. ആ​ന​യെ ക​ണ്ട​തോ​ടെ പ​ല​രും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി ആ​ന​യെ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് തു​ര​ത്തി​യോ​ടി​ക്കു​ക​യാ​യി​രു​ന്നു.