കൽപ്പറ്റ: വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുത്തി പരിസ്ഥിതി ലോല മേഖല പ്രഖ്യാപിക്കുന്നതിനെതിരെ കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടയ്ക്കാത്തടത്തിൽ നയിക്കുന്ന മലയോര സംരക്ഷണ യാത്രയ്ക്കു കൽപ്പറ്റ മേഖലയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.
വൈത്തിരി, ഒലിവുമല, ചാരിറ്റി, കൽപ്പറ്റ, എടപ്പെട്ടി, തെനേരി, വാഴവറ്റ, കളത്തുവയൽ, മുട്ടിൽ, കാക്കവയൽ എന്നിവിടങ്ങളിൽ സ്വീകരണത്തിനു മുന്നോടിയായി യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. വിവിധ കേന്ദ്രങ്ങളിൽ കെസിവൈഎം രൂപത ഡയറക്ടർ ഫാ.അഗസ്റ്റിൻ ചിറക്കത്തോട്ടം, യൂണിറ്റ് ഡയറക്ടർമാരായ ഫാ.ജോണ്‍ പുളിന്താനം, ഫാ.വിനിൽ കുരിശുതറ, ഫാ.ടോണി, ഫാ.ജയിംസ് കുന്നത്തേട്ട്, ഫാ.തോമസ് കച്ചിറയിൽ, ഫാ.തോമസ് തേരകം, രൂപത ജനറൽ സെക്രട്ടറി ജിയോ മച്ചുകുഴിയിൽ, ജോഫി വടക്കേടത്ത്, ഡിന്റോ മുണ്ടുപ്ലാക്കൽ, സജിൻ ചാലിൽ, സിസ്റ്റർ അനിലിറ്റ് എസ്എച്ച്, അനുഗ്രഹ് മാത്യു അറയ്ക്കൽ, ടിബിൻ പാറയ്ക്കൽ, സൈമണ്‍ വയലുങ്കൽ, ആതിര പാറേക്കാടൻ, ജോസ്ലിൻ കദളിമറ്റം, ഗ്രാൻലിയ അന്ന, ജസ്റ്റിൻ നീലംപറന്പിൽ, ടെസിൻ വയലിൽ, ജിജിന കറുത്തേടത്ത് എന്നിവർ പ്രസംഗിച്ചു.