പാ​ർ​ട്ടി​വി​ട്ട​തു നി​ര​ന്ത​ര അ​വ​ഗ​ണ​ന​യി​ൽ മ​നം​നൊ​ന്ത്: പി.കെ. അനിൽകുമാർ
Saturday, February 27, 2021 11:17 PM IST
ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തി​യ​തി കു​റി​ച്ചി​രി​ക്കെ വ​യ​നാ​ട് ഡി​സി​സി സെ​ക്ര​ട്ട​റി​യും ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​കെ. അ​നി​ൽ​കു​മാ​ർ ലോ​ക്താ​ന്ത്രി​ക് ജ​ന​താ​ദ​ളി​ൽ(​എ​ൽ​ജെ​ഡി) ചേ​ർ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നും ഐ​എ​ൻ​ടി​യു​സി​യി​ൽ​നി​ന്നും രാ​ജി​വ​ച്ച് എ​ൽ​ജെ​ഡി​യി​ൽ ചേ​രു​ന്ന​താ​യി അ​നി​ൽ​കു​മാ​ർ അ​റി​യി​ച്ച​ത്.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ൽ ചെ​ന്നു​ക​ണ്ട് പാ​ർ​ട്ടി വി​ടാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച അ​നി​ൽ​കു​മാ​ർ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​നെ​യും രാ​ജി​ക്കാ​ര്യം അ​റി​യി​ച്ചു. ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു വാ​ർ​ത്താ​സ​മ്മേ​ള​നം. പി​ന്നീ​ടു പു​ളി​യാ​ർ​മ​ല​യി​ൽ എ​ൽ​ജെ​ഡി അ​ധ്യ​ക്ഷ​ൻ എം.​വി. ശ്രേ​യാം​സ്കു​മാ​റി​ൽ​നി​ന്നു പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ചു.കോ​ണ്‍​ഗ്ര​സ്-​ഐ​എ​ൻ​ടി​യു​സി നേ​താ​വ് പ​രേ​ത​നാ​യ പി.​കെ. ഗോ​പാ​ല​ന്‍റെ മ​ക​നാ​ണ് അ​നി​ൽ​കു​മാ​ർ. വൈ​ത്തി​രി താ​ലൂ​ക്കി​ലെ ചാ​യ​ത്തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ടി​യി​ൽ സ്വാ​ധീ​ന​മു​ള്ള ഇ​ദ്ദേ​ഹം ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗം നി​ര​ന്ത​രം അ​വ​ഗ​ണി​ക്കു​ന്ന​തി​ൽ മ​നം​നൊ​ന്താ​ണ് പാ​ർ​ട്ടി വി​ടാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ഏ​റ്റ​വും ഒ​ടു​വി​ൽ രാ​ഹു​ൽ​ഗാ​ന്ധി എം​പി മാ​ണ്ടാ​ടു​നി​ന്നു മു​ട്ടി​ലി​ലേ​ക്കു ന​ട​ത്തി​യ ട്രാ​ക്ട​ർ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും തി​ക്താ​നു​ഭ​വ​മു​ണ്ടാ​യി. പ്ര​ദേ​ശ​വാ​സി​യാ​യ ഡി​സി​സി സെ​ക്ര​ട്ട​റി​യാ​യി​ട്ടും ട്രാ​ക്ട​ർ യാ​ത്ര സം​ബ​ന്ധി​ച്ചു താ​നു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ കൂ​ട്ടാ​ക്കി​യി​ല്ല.

കോ​ണ്‍​ഗ്ര​സി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന​തു മ​ന​സി​ലാ​ക്കി​യ എം.​വി. ശ്രേ​യാം​സ്കു​മാ​ർ ക്ഷ​ണി​ച്ച​ത​നു​സ​രി​ച്ചാ​ണ് എ​ൽ​ജെ​ഡി​യി​ൽ ചേ​ർ​ന്ന​ത്. സ്ഥാ​ന​മാ​ന​ങ്ങ​ൾ കി​ട്ടാ​ത്ത​തു​കൊ​ണ്ട​ല്ല കോ​ണ്‍​ഗ്ര​സ് വി​ട്ട​ത്. ശ്രേ​യാം​സ്കു​മാ​റു​മാ​യി വ​ർ​ഷ​ങ്ങ​ളു​ടെ സൗ​ഹൃ​ദ​മു​ണ്ട്. ശ്രേ​യാം​സ്കു​മാ​റി​ന്‍റെ പി​താ​വും ത​ന്‍റെ പി​താ​വും ഒ​രേ കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ൽ രാ​ഷ്ട്രീ​യ, ട്രേ​ഡ് യൂ​ണി​യ​ൻ രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രാ​ണ്.

ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ന്ന മോ​ഹ​ത്തോ​ടെ​യാ​ണ് എ​ൽ​ജെ​ഡി​യി​ൽ ചേ​ർ​ന്ന​തെ​ന്ന പ്ര​ചാ​ര​ണ​ത്തി​ൽ ക​ഴ​ന്പി​ല്ല. രാ​ഷ്ട്രീ​യം ത​ന്‍റെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മ​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ അ​മി​ത മോ​ഹ​ങ്ങ​ളു​മി​ല്ല. ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം ഇ​ട​തു​മു​ന്ന​ണി എ​ൽ​ജെ​ഡി​ക്കു ന​ൽ​കു​മോ എ​ന്ന​തി​ൽ ഇ​നി​യും വ്യ​ക്ത​ത​യി​ല്ല. സീ​റ്റ് പാ​ർ​ട്ടി​ക്കു ല​ഭി​ക്കു​ക​യും നേ​തൃ​ത്വം സ്ഥാ​നാ​ർ​ഥി​ത്വം ന​ൽ​കു​ക​യും ചെ​യ്താ​ൽ നി​ര​സി​ക്കി​ല്ലെ​ന്നും അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.