വീ​ടു​പ​ണി പൂ​ർ​ത്തി​യാ​ക്കാ​തെ ക​രാ​റു​കാ​ര​ൻ മു​ങ്ങി: ദു​രി​തം പേ​റി ജോ​ഗി​മൂ​പ്പ​നും കു​ടും​ബ​വും
Monday, March 1, 2021 11:42 PM IST
മാ​ന​ന്ത​വാ​ടി: വീ​ടു​പ​ണി പൂ​ർ​ത്തി​യാ​ക്കാ​തെ ക​രാ​റു​കാ​ര​ൻ മു​ങ്ങി​യ​തോ​ടെ ദു​രി​തം പേ​റി തി​രു​നെ​ല്ലി എ​ട​യൂ​ർ​കു​ന്ന് മു​ള്ള​ൻ​കൊ​ല്ലി കോ​ള​നി​യി​ലെ ജോ​ഗി​മൂ​പ്പ​നും കു​ടും​ബ​വും. പാ​തി പ​ണി പൂ​ർ​ത്തി​യാ​ക്കി​യ
വീ​ടാ​ണ​ങ്കി​ൽ ഒ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും വി​ള്ള​ലും രൂ​പ​പ്പെ​ട്ടു. അ​ര​യി​ഞ്ച് വീ​തി​യി​ൽ വീ​ടി​ന്‍റെ ഭി​ത്തി​യി​ൽ വി​ള്ള​ൽ ഉ​ണ്ടാ​യ​തി​നാ​ൽ വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങാ​ൻ ഭ​യ​മാ​ണെ​ന്ന് ജോ​ഗി​മൂ​പ്പ​ൻ പ​റ​യു​ന്നു. ത​റ​കെ​ട്ടി​ൽ അ​പാ​ക​ത​യു​ണ്ടെ​ന്ന് തു​ട​ക്കം മു​ത​ലെ ചു​ണ്ടി​ക്കാ​ട്ടി​യി​ട്ടും അ​ത് പ​രി​ഹ​രി​ക്കാ​ൻ ക​രാ​റു​കാ​ര​ൻ ത​യ്യാ​റാ​യി​ല്ല. വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ മ​ണ്ണെ​ണ്ണ വി​ള​ക്കി​ന്‍റെ ആ​ശ്ര​യ​ത്തി​ലാ​ണ് 90 ക​ഴി​ഞ്ഞ വൃ​ദ്ധ ദ​ന്പ​തി​ക​ൾ ക​ഴി​യു​ന്ന​ത്. കാ​ർ​ഡി​ൽ വൈ​ദ്യു​തി​ക​രി​ച്ചു. എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നാ​ൽ അ​ര ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യാ​ണ് ഈ ​കു​ടും​ബ​ത്തി​ന് ഒ​രു മാ​സ​ത്തേ​ക്ക് ല​ഭി​ക്കു​ന്ന​ത്. അ​തി​നാ​ൽ കൂ​ടി​യ വി​ല​ക്ക് മ​ണ്ണെ​ണ്ണ വാ​ങ്ങി​യാ​ണ് ഈ ​കു​ടും​ബം വി​ള​ക്ക് ക​ത്തി​ക്കു​ന്ന​ത്. വീ​ട് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ച്ച് വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി എ​ത്ര​യും വേ​ഗം വീ​ട് വാ​സ​യോ​ഗ്യ​മാ​ക്കി​ത്ത​ര​ണ​മെ​ന്നാ​ണ് വൃ​ദ്ധ ദ​ന്പ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.