സോ​ഫ്റ്റ്‌വേർ ത​ക​രാ​ർ പ​തി​വ്: പെ​ൻ​ഷ​ൻ​കാ​ർ സ​ബ് ട്ര​ഷ​റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Monday, March 1, 2021 11:42 PM IST
മാ​ന​ന്ത​വാ​ടി: നി​ര​ന്ത​ര​മാ​യി സോ​ഫ്റ്റ്‌വേർ ത​ക​രാ​റി​ലാ​കു​ന്ന​തി​നെ​തു​ട​ർ​ന്ന് പെ​ൻ​ഷ​ൻ​കാ​ർ സ​ബ് ട്ര​ഷ​റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട് മു​ത​ൽ പെ​ൻ​ഷ​ൻ വാ​ങ്ങാ​നെ​ത്തി​യ സ്ത്രീ​ക​ളും പു​രു​ഷന്മാ​രു​മ​ട​ക്ക​മു​ള്ള നി​ര​വ​ധി പേ​ർ സോ​ഫ്റ്റ്വെ​യ​ർ ത​ക​രാ​ർ കാ​ര​ണം പെ​ൻ​ഷ​ൻ ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് ഉ​ച്ച​ക്ക് ര​ണ് മു​ത​ൽ മാ​ന​ന്ത​വാ​ടി സ​ബ് ട്ര​ഷ​റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​ത്. നി​ര​വ​ധി രോ​ഗി​ക​ളും പെ​ൻ​ഷ​ൻ വാ​ങ്ങാ​നെ​ത്തി​യി​രു​ന്നു. ഇ​വ​രും ദു​രി​ത​ത്തി​ലാ​യി. ഇ​ന്ന​ലെ ഉ​ച്ച വ​രെ സോ​ഫ്റ്റ് വെ​യ​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്ക​പ്പെ​ടാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​വ​ശ​രാ​യ പെ​ൻ​ഷ​ൻ​കാ​ർ ഉ​പ​രോ​ധ​സ​മ​രം ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ത​രാ​യ​ത്.
ക​ഴി​ഞ്ഞ കു​റെ മാ​സ​ങ്ങ​ളാ​യി എ​ല്ലാ​മാ​സ​വും ഒ​ന്നാം തി​യ​തി സം​സ്ഥാ​ന​ത്ത് സോ​ഫ്റ്റ് വെ​യ​ർ ത​ക​രാ​ർ പ​തി​വാ​ണെ​ന്നും ഇ​ത് മൂ​ലം പെ​ൻ​ഷ​ൻ വാ​ങ്ങാ​തെ തി​രി​ച്ചു​പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഉ​പ​രോ​ധം ന​ട​ത്തി​യ​തെ​ന്ന് ക​ഐ​സ്എ​സ്പി​എ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ല​പ്പോ​ഴും ഒ​ന്നാം തി​യ​തി മു​ത​ൽ പ​ത്താം തി​യ​തി വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഓ​രോ ദി​വ​സ​വും മ​ണി​ക്കൂ​റു​ക​ളോ​ളം സോ​ഫ്റ്റ് വെ​യ​ർ ത​ക​രാ​ർ ഉ​ണ്ടാ​കു​ന്നു​ണ്ട്. ഇ​ത് പെ​ൻ​ഷ​ൻ​കാ​രെ​യും ശ​ന്പ​ളം വാ​ങ്ങാ​നെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഏ​റെ ദു​രി​ത​ത്തി​ലാ​ക്കു​ക​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.
അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള സം​വി​ധാ​ന​മി​ല്ലാ​ത്ത​താ​ണ് ട്ര​ഷ​റി​ക​ളി​ൽ നി​ര​ന്ത​ര​മാ​യി സോ​ഫ്റ്റ് വെ​യ​ർ ത​ക​രാ​റി​ലാ​കാ​ൻ കാ​ര​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. സോ​ഫ്റ്റ് വെ​യ​ർ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ന്‍റെ​യോ ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ​യോ യാ​തൊ​രു ഇ​ട​പെ​ട​ലു​ക​ളും ഉ​ണ്ടാ​കാ​ത്ത​ത് മൂ​ലം ദു​രി​തം പേ​റു​ന്ന​ത് പെ​ൻ​ഷ​ൻ​കാ​രും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ്.