സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് ശാ​സ്ത്രീ​യ​മാ​യ സ​മീ​പ​നം വേ​ണം: ഡോ.​ജേ​ക്ക​ബ് തോ​മ​സ്
Tuesday, March 2, 2021 11:45 PM IST
മീ​ന​ങ്ങാ​ടി: പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ​ര​വും സം​ഘ​ർ​ഷ ര​ഹി​ത​വു​മാ​യ സു​സ്ഥി​ര വി​ക​സ​നം യാ​ഥാ​ർ​ത്ഥ്യ​മാ​വാ​ൻ സ​ക​ല​തു​റ​ക​ളി​ലും ശാ​സ്ത്രീ​യ​മാ​യ സ​മീ​പ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് മു​ൻ വി​ജി​ല​ൻ​സ് സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഡോ. ​ജേ​ക്ക​ബ് തോ​മ​സ്. ഇ​തി​ന് സ​മൂ​ഹ​ത്തെ പ്രാ​പ്ത​മാ​ക്കു​ന്ന​തി​ൽ വി​ദ്യാ​ഭ്യാ​സ​പ്ര​ക്രി​യ​യ്ക്ക് പ്ര​ധാ​ന പ​ങ്കു​ണ്ട്. ആ​സൂ​ത്ര​ണ​ത്തി​ലും പ്ര​യോ​ഗ​ത്തി​ലും ക​ട​ന്നു​വ​രു​ന്ന അ​ശാ​സ്ത്രീ​യ​ത​ക​ളാ​ണ് തു​ട​ർ​ച്ച​യാ​യ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​വു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മീ​ന​ങ്ങാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്ല​സ്റ്റ​ർ​ത​ല ദേ​ശീ​യ ശാ​സ്ത്ര​ദി​ന സെ​മി​നാ​ർ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ച​ന്ദ​ന​ക്കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ധ​ന​സ​ഹാ​യ വി​ത​ര​ണം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​സ്. ശ്യാ​ൽ നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഷി​വി കൃ​ഷ്ണ​ൻ, ഡോ.​പി. ശി​വ​പ്ര​സാ​ദ്, അ​നു​ശ്രീ അ​ജ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.