പു​ൽ​പ്പ​ള്ളി ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ സം​ഭ​ര​ണ ശേ​ഷി വ​ർ​ധി​പ്പി​ച്ചു
Friday, March 5, 2021 12:06 AM IST
പു​ൽ​പ്പ​ള്ളി: ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച സൈ​ലോ(​ഇ​ൻ​സു​ലേ​റ്റ​ഡ് ടാ​ങ്ക്) പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. മി​ൽ​മ മി​ൽ​ക്ക് പ്രൊ​ക്യൂ​ർ​മെ​ന്‍റ് ഓ​ഫീ​സ​ർ ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രു​പ​തി​നാ​യി​രം ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി ഉ​ണ്ടാ​യി​രു​ന്ന സം​ഘ​ത്തി​ന് സൈ​ലോ കൂ​ടി ആ​വു​ന്ന​തോ​ടെ മു​പ്പ​ത്തി അ​യ്യാ​യി​രം ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യി​ലേ​ക്ക് ഉ​യ​രും.
സം​ഘം പ്ര​സി​ഡ​ന്‍റ് ബൈ​ജു ന​ന്പി​ക്കൊ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ​മാ​രാ​യ ടി.​ജെ. ചാ​ക്കോ​ച്ച​ൻ, സ​രോ​ജി​നി ശേ​ഖ​ര​ൻ, മോ​ളി ജോ​ർ​ജ്ജ്, ര​മേ​ശ് അ​രീ​ക്കാ​ട്, യു.​എ​ൻ. കു​ശ​ൻ, സെ​ക്ര​ട്ട​റി എം.​ആ​ർ. ല​തി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​രി​ന്പു​ലി പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്നു

ഗൂ​ഡ​ല്ലൂ​ർ: കു​ന്നൂ​ർ താ​ലൂ​ക്കി​ലെ വ​ണ്ടി​ശോ​ല, അ​ള​ക്ക​ര, എ​മ​ക്കു​ണ്ട് മേ​ഖ​ല​ക​ളി​ൽ ക​രി​ന്പു​ലി പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്ന​താ​യി പ​രാ​തി. ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങി വ​ള​ർ​ത്തു ജീ​വി​ക​ളെ കൊ​ല്ലു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് വ​ള​ർ​ത്ത് നാ​യ​യെ ക​രി​ന്പു​ലി കൊ​ന്നി​രു​ന്നു. 150ൽ​പ്പ​രം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. ക​രി​ന്പു​ലി രാ​ത്രി​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലൂ​ടെ ചു​റ്റു​ന്ന​ത് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.