മെ​ഡി​ക്ക​ൽ കോ​ള​ജ്: സി​പി​എം എം​എ​ൽ​എ​മാ​ർ ര​ണ്ടു​ത​ട്ടി​ൽ
Friday, March 5, 2021 12:06 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ ജി​ല്ല​യി​ലെ സി​പി​എം എം​എ​ൽ​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​നും ഒ.​ആ​ർ. കേ​ളു​വി​നും വ്യ​ത്യ​സ്ത നി​ല​പാ​ട്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ച​തെ​ന്നും യോ​ജി​ച്ച സ്ഥ​ലം ക​ണ്ടെ​ത്തി സ്ഥി​രം നി​ർ​മാ​ണം ന​ട​ത്തു​മെ​ന്നു​മാ​ണ് ക​ൽ​പ്പ​റ്റ എം​എ​ൽ​എ സി.​കെ.​ശ​ശീ​ന്ദ്ര​ന്‍റെ പ​ക്ഷം.
എ​ന്നാ​ൽ ജി​ല്ലാ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി​യാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​വി​റ​ക്കി​യ​തെ​ന്നും സ്ഥാ​പ​നം മ​റ്റെ​വി​ടേ​ക്കും മാ​റ്റി​ല്ലെ​ന്നും മാ​ന​ന്ത​വാ​ടി എം​എ​ൽ​എ ഒ.​ആ​ർ. കേ​ളു പ​റ​യു​ന്നു. സി​പി​എം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തു​ന്ന വി​ക​സ​ന വി​ളം​ബ​ര​ജാ​ഥ​യെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നു വി​ളി​ച്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​ന​ന്ത​വാ​ടി​യി​ൽ​ത്ത​ന്നെ​യാ​ണെ​ന്നു ഒ.​ആ​ർ. കേ​ളു പ​റ​ഞ്ഞ​ത്.
നേ​ര​ത്തേ ക​ൽ​പ്പ​റ്റ​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ താ​ത്കാ​ലി​ക​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു സി.​കെ. ശ​ശീ​ന്ദ്ര​ൻ അ​റി​യി​ച്ച​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​സ്പി​രേ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് പ്രോ​ഗ്രാ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ജി​ല്ല​യി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ജി​ല്ലാ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തി ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നും മാ​ന​ന്ത​വാ​ടി എം​എ​ൽ​എ പ​റ​ഞ്ഞു.